Friday, November 16, 2018 Last Updated 33 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.54 PM

അധ്യാപക ദിനത്തില്‍ വേറിട്ട ആദരം

uploads/news/2018/09/246200/2.jpg

ആലപ്പുഴ: പ്രളയ ബാധിതര്‍ക്കു രണ്ടാഴ്‌ച കൈത്താങ്ങായി ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച അധ്യാപകരെ ആദരിച്ചു. ആലപ്പുഴ വിദ്യാഭാസ ഉപജില്ലയാണ്‌ എസ്‌.ഡി.വി.ജി.എല്‍.ടി.എല്‍.പി.എസില്‍ ചടങ്ങ്‌ സംഘടിപ്പിച്ചത്‌.
ഗവണ്‍മെന്റ്‌, എയ്‌ഡഡ്‌, അണ്‍ എയ്‌ഡഡ്‌ വ്യത്യാസം ഇല്ലാതെ ആലപ്പുഴ ഉപജില്ലയില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിച്ച സ്‌കൂളുകളിലെ പ്രധാന അധ്യാപകരെയാണു ചടങ്ങില്‍ ആദരിച്ചത്‌.
20 ഹൈസ്‌കൂള്‍, അഞ്ച്‌ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍,ആറ്‌ അണ്‍എയ്‌ഡഡ്‌ സ്‌കൂള്‍, 25 എല്‍.പി, യു.പി. സ്‌കൂള്‍ അധ്യാപകര്‍ എന്നിവരെയാണ്‌ ആദരിച്ചത്‌. രക്ഷാപ്രവര്‍ത്തകര്‍ക്കൊപ്പം ആദരിക്കപ്പെടേണ്ടവരാണ്‌ ദുരിതാശ്വാസ ക്യാമ്പുകളില്‍ പ്രവര്‍ത്തിച്ച അധ്യാപകരെന്ന്‌ ചടങ്ങ്‌ ഉദ്‌ഘാടനം ചെയ്‌ത നഗരസഭ വിദ്യാഭ്യാസ സ്‌റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ ജി. മനോജ്‌ കുമാര്‍ പറഞ്ഞു. മുന്‍ ഡി.ഡി. കെ.പി. ലതിക ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തി.
ആലപ്പുഴ ഉപജില്ലാ എ.ഇ.ഒ. സി.ഡി. ആസാദ്‌ അധ്യക്ഷത വഹിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 11.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW