Tuesday, February 19, 2019 Last Updated 27 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.54 PM

എലിപ്പനി ഭീഷണി ശക്‌തമാകുന്നു

uploads/news/2018/09/246199/1.jpg

ആലപ്പുഴ: പ്രളയത്തിനുശേഷം ജില്ലയിലും എലിപ്പനി ഭീഷണി ശക്‌തമാകുന്നു. ഇന്നലെ മാത്രം ജില്ലയില്‍ എട്ടു പേര്‍ക്ക്‌ എലിപ്പനി സ്‌ഥിരീകരിച്ചു. 13 പേര്‍ രോഗം സംശയിക്കപ്പെട്ട്‌ ചികിത്സയിലാണ്‌. ഇതോടെ അഞ്ചു ദിവസത്തിനിടെ ജില്ലയില്‍ എലിപ്പനവി ബാധിച്ചവരുടെ എണ്ണം 30 ആയി. കുപ്പപ്പുറം-മൂന്ന്‌, എടത്വാ, കടക്കരപ്പള്ളി, വയലാര്‍, വെട്ടയ്‌ക്കല്‍, ആലപ്പുഴ മിനിസിവില്‍ സ്‌റ്റേഷന്‍ എന്നിവിടങ്ങളിലാണ്‌ ഇന്നലെ രോഗം കണ്ടെത്തിയത്‌. നാലു പേര്‍ക്ക്‌ എച്ച്‌ വണ്‍ എന്‍ വണ്ണും മൂന്നുപേര്‍ക്കു ഡെങ്കിപ്പനിയും ഇന്നലെ സ്‌ഥിരീകരിച്ചു. ഇന്നലെ 893 പേര്‍ പനിബാധിച്ചും 98 പേര്‍ വയറിളക്ക രോഗങ്ങള്‍ ബാധിച്ചും വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ തേടി. അതേസമയം പകര്‍ച്ച വ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാന്‍ ആരോഗ്യ വകുപ്പ ്‌പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
ദുരിതമഴപെയ്‌ത ഓഗസ്‌റ്റില്‍ ജില്ലയില്‍ 16 കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നെങ്കിലും ഒരു മരണം പോലും റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ലെന്ന്‌ ആരോഗ്യ വകുപ്പ്‌ അധികൃതര്‍ പറയുന്നു. ഈ വര്‍ഷം ഇതുവരെ ജില്ലയില്‍ 76 എലിപ്പനി കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
രണ്ടുമരണവും ഇതൊടൊപ്പം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇന്നലെ 22 പേര്‍ക്കാണ്‌ എലിപ്പനി സ്‌ഥിരീകരിച്ചത്‌. കഴിഞ്ഞ വര്‍ഷം ജില്ലയില്‍ 204 എലിപ്പനി കേസുകളാണു റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നത്‌. രണ്ടു മരണമാണ്‌ 2017ലും ഉണ്ടായത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.54 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW