Saturday, April 20, 2019 Last Updated 17 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.53 PM

തകഴിയില്‍ റെയില്‍വേ ഗേറ്റ്‌ തകരാര്‍ പതിവാകുന്നു

എടത്വാ: തിരുവല്ല-അമ്പലപ്പുഴ സംസ്‌ഥാന പാതയില്‍ തകഴി റെയില്‍വേ ക്രോസിലെ ഗേറ്റ്‌ തകരാറ്‌ സ്‌ഥിരം സംഭവമായി മാറുന്നു. നേരത്തെ വല്ലപ്പോഴുമായിരുന്നു തകരാറ്‌ സംഭവിക്കുക. ഇപ്പോള്‍ ഇത്‌ പതിവാകുകയാണ്‌. സിഗ്‌നല്‍ തകരാറാണു കാരണമെന്നാണ്‌ റെയില്‍വെ ഉദ്യോഗസ്‌ഥര്‍ പറയുന്നത്‌.
ട്രെയിന്‍ പോയി കഴിഞ്ഞ്‌ ഗേറ്റുതുറക്കാനുള്ള സിഗ്‌നല്‍ സംവിധാനത്തിലെ തകരാറു കൊണ്ടാണ്‌ ഗേറ്റു തുറക്കാന്‍ സാധിക്കാതെ വരുന്നതെന്നും, എറണാകുളത്തുനിന്നും പരിശോധനക്കായി വിദഗ്‌ധ സംഘം എത്തുമെന്നുമാണ്‌ റെയില്‍വെ ജീവനക്കാര്‍ പറയുന്നത്‌. ഇന്നലെ രാവിലെ എട്ടോടെ തിരുവനന്തപുരം-ഗോരഖ്‌പൂര്‍ എക്‌സ്‌പ്രസ്‌ കടന്നു പോയതിനു പിന്നാലെ ഗേറ്റു തുറക്കാനാകാതെ വന്നതിനെത്തുടര്‍ന്ന്‌ 20 മിനിട്ടോളമാണു വാഹന ഗതാഗതം തടസപ്പെട്ടത്‌. സ്‌കൂള്‍ വാനുകളും, ജോലിക്കു പോകുന്ന ഉദ്യോഗസ്‌ഥരുമടക്കം നിരവധിയാത്രക്കാരാണ്‌ ഗതാഗതക്കുരുക്കില്‍പ്പെട്ട്‌ ദുരിതത്തിലായത്‌. കഴിഞ്ഞദിവസം രാത്രി എട്ടോടെയും സമാനസംഭവം ഉണ്ടായി. 25 മിനിട്ടോളം ഗേറ്റ്‌ തുറക്കാനാവാതെ വന്നിരുന്നു. ജോലി കഴിഞ്ഞു തിരികെ വീടുകളിലേക്കു പോകുന്നവര്‍ ഉള്‍പ്പടെ നിരവധി പേരാണ്‌ ഗതാഗതക്കുരുക്കില്‍പ്പെട്ടത്‌.
ഒരാഴ്‌ച മുന്‍പും അരമണിക്കൂറോളം ഇതേ അവസ്‌ഥ ഉണ്ടായിരുന്നു. താല്‍ക്കാലികമായി ഇടറോഡില്‍കൂടി വാഹനം കടത്തിവിട്ടെങ്കിലും, ഇവിടെയും റോഡിന്റെ ശോചനീയാവസ്‌ഥ മൂലം ഗതാഗത തടസമുണ്ടാകുകയാണ്‌. കരുമാടി പാലം മുതല്‍ തകഴി ഗവ. ആശുപത്രി വരെയുള്ള റോഡ്‌ വെള്ളക്കെട്ടും, കുഴിയും കൊണ്ട്‌ പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാത്തതും വാഹനയാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നുണ്ട്‌.
ആലപ്പുഴയില്‍നിന്നും തിരുവല്ല, ചെങ്ങന്നൂര്‍, പത്തനംതിട്ട ഭാഗങ്ങളിലേക്ക്‌ കെ.എസ്‌.ആര്‍.ടിസി. ഉള്‍പ്പടെ നിരവധി വാഹനങ്ങളാണു കടന്നു പോകുന്നത്‌. എ.സി. റോഡ്‌ പൂര്‍ണമായും സഞ്ചാരയോഗ്യമല്ലാത്തതും ഇതുവഴിയുള്ള വാഹനയാത്രക്കാരുടെ എണ്ണം കൂടാന്‍ കാരണമായിട്ടുണ്ട്‌. കുട്ടനാട്‌, അപ്പര്‍കുട്ടനാട്‌ തുടങ്ങിയ സ്‌ഥലങ്ങളില്‍നിന്നു രോഗിയുമായെത്തുന്ന ആംബുലന്‍സുകളും ഈ ഗതാഗതക്കുരുക്കില്‍ അകപ്പെടുന്നുണ്ട്‌. നിരന്തരമായുണ്ടാകുന്ന റെയില്‍വെ ഗേറ്റിലെ തകരാര്‍ പരിഹരിക്കാത്തതില്‍ റെയില്‍വെക്കെതിരേ നാട്ടുകാരിലും, യാത്രക്കാരിലും പ്രതിഷേധം ശക്‌തമായിരിക്കുകയാണ്‌.

Advertisement
Wednesday 05 Sep 2018 11.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW