Friday, September 07, 2018 Last Updated 7 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.53 PM

വിദ്യാഭ്യാസ ജില്ലാ അധ്യാപകദിന സമ്മേളനം

മാവേലിക്കര: വിദ്യാഭ്യാസ ജില്ലാ അധ്യാപകദിന സമ്മേളനം നഗരസഭാ വിദ്യാഭ്യാസ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയശ്രീ അജയകുമാര്‍ ഉദ്‌ഘാടനം ചെയ്‌തു.
ഡി.ഇ.ഒ സുബിന്‍പോള്‍ അധ്യക്ഷത വഹിച്ചു. കെ.ആര്‍.വിശ്വംഭരന്‍ അധ്യാപക ദിന സന്ദേശം നല്‍കി. എ.ഇ.ഒ. രമണിക്കുട്ടി, ബി.പി.ഒ. സുരേന്ദ്രന്‍പിള്ള, എച്ച്‌.എം ഫോറം കണ്‍വീനര്‍ എം.ശശിധരന്‍പിള്ള, ജ്യോതികുമാര്‍, ജോണ്‍ കെ.മാത്യു, അജിത്‌കുമാര്‍, ബാബു.ജി, നൗഫല്‍ എന്നിവര്‍ പങ്കെടുത്തു.
മറ്റം സെന്റ്‌ ജോണ്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ്‌ സ്‌കീം യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ അധ്യാപക ദിനാഘോഷം നടത്തി. സ്‌കൂള്‍ അങ്കണത്തില്‍ ഗുരു മരം ഒരുക്കി കൊണ്ടാണ്‌ വിദ്യാര്‍ഥികള്‍ അധ്യാപക ദിനം സംഘടിപ്പിച്ചത്‌.
ഗുരുക്കന്‍മാരെയും വിദ്യാഭ്യാസത്തെയും കുറിച്ചുള്ള കുട്ടികളുടെ അഭിപ്രായങ്ങളും ആപ്‌തവാക്യങ്ങളും എഴുതിയ വര്‍ണ കാര്‍ഡുകളും വര്‍ണബലൂണുകളും കൊണ്ട്‌ അലങ്കരിച്ചാണു ഗുരു മരം ഒരുക്കിയത്‌.
മരച്ചുവട്ടില്‍ എത്തിച്ചേര്‍ന്ന അധ്യാപകര്‍ക്ക്‌ കുട്ടികള്‍ ആശംസകള്‍ അര്‍പ്പിച്ചു.
പ്രളയക്കെടുതിയില്‍പെട്ട ആയിരക്കണക്കിന്‌ ആളുകളോടുമുള്ള ഐക്യദാര്‍ഢ്യ പ്രഖ്യാപനവും നടത്തി.
പ്രിന്‍സിപ്പല്‍ സൂസന്‍സാമുവല്‍, എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസര്‍ വര്‍ഗീസ്‌ പോത്തന്‍, ഷൈനി തോമസ്‌, ബിന്ദു ആര്‍.തമ്പി, മഞ്‌ജു പി. വിശ്വനാഥ്‌, മേഴ്‌സി കോശി, ഡാനിയല്‍ ജോര്‍ജ്‌, പ്രശാന്ത്‌ ജി, കെ.എന്‍. മറിയാമ്മ, ബീന പി.സി, റീനാബേബി, സൂസന്‍ കെ.ജോര്‍ജ്‌, മേരിതോമസ്‌, അനിത.വി.ലക്ഷ്‌മി, മിനിജോസഫ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 11.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW