Sunday, September 23, 2018 Last Updated 3 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.53 PM

പഠനോപകരണങ്ങളുമായി കോട്ടണ്‍ഹില്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍

ചെങ്ങന്നൂര്‍: വെള്ളപ്പൊക്കത്തില്‍ പഠനോപകരണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ക്കു കൈത്താങ്ങായി തിരുവനന്തപുരം കോട്ടണ്‍ഹില്‍ ഗവ.ഗേള്‍സ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ഥികളും.
എസ്‌.എം.സിയുടെ സഹായത്തോടെ സമാഹരിച്ച രണ്ടുലക്ഷം രൂപ ഉപയോഗിച്ച്‌ 2000 നോട്ടുബുക്കുകളും സ്‌കൂള്‍ ബാഗുകള്‍, വാട്ടര്‍ ബോട്ടിലുകള്‍, പേന, പ്ലേറ്റ്‌, ഗ്ലാസ്‌ എന്നിവ വാങ്ങുകയും ലൈബ്രറിയിലേക്കാവശ്യമായ പുസ്‌തകങ്ങള്‍ സ്വരൂപിക്കുകയും ചെയ്‌തു. ഇവ തിരുവന്‍വണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മഴുക്കീര്‍ യു.പി.എസ്‌, കല്ലിശേരി യു.പി.എസ്‌, മുളക്കുഴ എല്‍.പി.എസ്‌ എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക്‌ വിതരണം ചെയ്‌തു.
മഴുക്കീര്‍ ഗവ.യു.പി.എസില്‍ ചേര്‍ന്ന യോഗത്തില്‍ സജിചെറിയാന്‍ എം.എല്‍.എ വിതരണോദ്‌ഘാടനം നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ്‌ പ്രഫ.ഏലിക്കുട്ടികുര്യാക്കോസ്‌ അധ്യക്ഷത വഹിച്ചു.
വൈസ്‌ പ്രസിഡന്റ്‌ ഗീതാസുരേന്ദ്രന്‍, വത്സമ്മാസുരേന്ദ്രന്‍, ജസ്‌റ്റിയചിന്നുജോസഫ്‌, ജി.കൃഷ്‌ണകുമാര്‍, ശ്രീവിദ്യാമാധവന്‍, എസ്‌.അരവിന്ദ്‌, ഷൈനിസജി, കെ. ബിന്ദു, എ.ആര്‍.ജസിയ, ആനികുരുവിള, ജെ.രാജശ്രീ, പി.വത്സല, പ്രമീളാബൈജു, ടി.ജ്യോതിഷ്‌, ജസ്‌റ്റിന്‍ജയിംസ്‌ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 11.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW