Thursday, September 06, 2018 Last Updated 1 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.53 PM

യുവതിയുടെ ദുരൂഹ മരണം ഭര്‍തൃവീട്ടുകാര്‍ക്കെതിരേ ബന്ധുക്കളുടെ പരാതി

കായംകുളം: യുവതി ഭര്‍തൃഗൃഹത്തില്‍ ആത്മഹത്യ ചെയ്‌ത സംഭവത്തില്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ക്കെതിരേ യുവതിയുടെ ബന്ധുക്കള്‍ പരാതി നല്‍കി.
കീരിക്കാട്‌ തെക്ക്‌ വളയ്‌ക്കകത്ത്‌ തറയില്‍ രോഹിണിയുടെ മകള്‍ വിജി(24)യാണ്‌ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്‌. കഴിഞ്ഞ ഞായറാഴ്‌ച രാത്രി ഭര്‍ത്താവ്‌ അരുണിന്റെ വീടായ കരുനാഗപ്പള്ളി അഴീക്കല്‍ പുത്തന്‍വീട്ടിലായിരുന്നു സംഭവം.
ദുരൂഹതയെത്തുടര്‍ന്ന്‌ മൃതദേഹം സംസ്‌കരിച്ചില്ല. എന്നാല്‍ സംസ്‌കാരം ഇന്നു നടത്തുമെന്നു സഹോദരന്‍ രഞ്‌ജിത്ത്‌ പറഞ്ഞു. പ്രാഥമിക പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ദുരൂഹതകള്‍ ഇല്ലെന്നു പോലീസ്‌ പറഞ്ഞു. ഞായറാഴ്‌ച രാത്രി 11.30 ന്‌ കിടപ്പുമുറിയിലാണു വിജിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്‌. ഈ സമയം ഭര്‍ത്താവും ഒരു വയസുള്ള മകന്‍ അശ്വിനും മുറിയില്‍ ഉണ്ടായിരുന്നു. കുഞ്ഞ്‌ കരഞ്ഞതിനെത്തുടര്‍ന്ന്‌ ലൈറ്റിട്ടപ്പോഴാണു തൂങ്ങിനില്‍ക്കുന്നതു കണ്ടതെന്നാണു ഭര്‍ത്താവിന്റെ മൊഴി. വിജിയുടെ അമ്മ രോഹിണി അടുത്ത മുറിയില്‍ ഉറങ്ങുകയായിരുന്നു. രണ്ടരവര്‍ഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഭര്‍ത്താവിന്റ ബന്ധുക്കള്‍ സ്‌തീധനം ആവശ്യപ്പെട്ട്‌ നിരന്തരമായി ഉപദ്രവിക്കുമായിരുന്നെന്നു സഹോദരന്‍ പറഞ്ഞു. ഇരുവരും പിണങ്ങി നാലുമാസത്തോളം അകന്നും കഴിഞ്ഞു. അടുത്തിടെ ശാഖായോഗങ്ങള്‍ തമ്മില്‍ ഒത്തുതീര്‍പ്പ്‌ ചര്‍ച്ച നടത്തിയാണു വീണ്ടും ഒന്നിച്ചത്‌. ഭര്‍തൃ വീട്ടുകാര്‍ക്കെതിരേ സഹോദരന്‍ രഞ്‌ജിത്താണ്‌ ഓച്ചിറ പോലീസില്‍ പരാതി നല്‍കിയത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 11.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW