Wednesday, November 14, 2018 Last Updated 15 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.53 PM

എലിപ്പനി എങ്ങനെ തടയാം?

എലിയില്‍നിന്നു മാത്രമല്ല പട്ടി, പൂച്ച കന്നുകാലികള്‍ തുടങ്ങിയവയുടെ മൂത്രം വഴി പകരുന്ന രോഗമാണ്‌ എലിപ്പനി. ഇവയുടെ മൂത്രം വഴി മണ്ണിലും മലിന ജലത്തിലും എത്തുന്ന രോഗാണുക്കള്‍ മുറിവുകള്‍ വഴി ശരീരത്തില്‍ എത്തിയാണ്‌ രോഗം ഉണ്ടാക്കുന്നത്‌. ക്ഷീണത്തോടെയുള്ള പനിയും തലവേദനയും ശരീരം വേദനയും കണ്ണിനു ചുവപ്പമാണ്‌ എലിപ്പനിയുടെ രോഗലക്ഷണങ്ങള്‍.
വെള്ളക്കെട്ടില്‍ ജീവിക്കുന്നവരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരും നിര്‍ബന്ധമായും എലിപ്പനിക്കെതിരേയുള്ള രോഗപ്രതിരോധ മരുന്നായ ഡോക്‌സിസൈക്ലിന്‍ (200 മില്ലിഗ്രാം )ഗുളിക കൃത്യമായി കഴിക്കേണ്ടതാണ്‌. ആഴ്‌ചയില്‍ ഒരിക്കല്‍ ആഹാരത്തിനു ശേഷമാണു ഗുളിക കഴിക്കേണ്ടത്‌. മലിന ജലവുമായി സമ്പര്‍ക്കത്തില്‍ ഇരിക്കുന്ന അവസ്‌ഥ ഒഴിവാക്കുന്നത്‌ വരെയുള്ള ആഴ്‌ചകളില്‍ ഗുളിക കഴിക്കണം. ഗര്‍ഭിണികളും കുട്ടികളും ഡോക്‌ടറുടെ നിര്‍ദേശപ്രകാരം ഗുളിക കഴിക്കുക.
വെള്ളക്കെട്ടില്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ഗംബൂട്ടും കൈയുറകളും ഉപയോഗിച്ച്‌ മാത്രം ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുക. കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കുട്ടികള്‍ വിനോദത്തിനോ മറ്റ്‌ ആവശ്യങ്ങള്‍ക്കോ ഇറങ്ങുന്നത്‌ ഒഴിവാക്കണം. ഈ വെള്ളത്തില്‍ കൈകാലുകളോ മുഖമോ കഴുകുകയോ കുളിക്കുകയോ ചെയ്യരുത്‌. മലിന ജലത്തില്‍ ചവിട്ടിയാല്‍ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകണം.
ജലസംഭരണ ടാങ്കുകളിലെ ജലത്തില്‍ എലിക്കാഷ്‌ടം, മൂത്രം എന്നിവ വീഴുന്നില്ല എന്ന്‌ ഉറപ്പുവരുത്തണം. ഭക്ഷണസാധനങ്ങള്‍ അലക്ഷ്യമായി വലിച്ചെറിഞ്ഞ്‌ എലികളെ ആകര്‍ഷിക്കാതിരിക്കുക. രണ്ടു മൂന്നു ദിവസംകൊണ്ട്‌ ഭേദമാകാത്ത പനികളും ആവര്‍ത്തിച്ചു വരുന്ന പനികളും പ്രത്യേകം ശ്രദ്ധിക്കണം.

Ads by Google
Advertisement
Wednesday 05 Sep 2018 11.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW