Wednesday, November 14, 2018 Last Updated 8 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 11.53 PM

വ്യാജ അഭിഭാഷകനെന്ന്‌ ആരോപണം കസ്‌റ്റഡിയിലെടുത്തത്‌ യഥാര്‍ഥ അഭിഭാഷകനെ

ആലപ്പുഴ: വ്യാജ അഭിഭാഷകനാണെന്ന ആരോപണത്തെത്തുടര്‍ന്ന്‌ വൈക്കം സ്വദേശിയെ അഭിഭാഷകര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു.
പോലീസ്‌ അന്വേഷണത്തില്‍ അഭിഭാഷകനാണെന്ന്‌ അറിഞ്ഞതോടെ ഇയാളെ പിന്നീട്‌ വിട്ടയച്ചു. ഇന്നലെ ഉച്ചയോടെ ആലപ്പുഴ ജില്ലാ കോടതിയിലാണു സംഭവം. പഴവീട്‌ സ്വദേശിയായ യുവാവ്‌ വിദേശിയെ ആക്രമിച്ച കേസാണ്‌ വൈക്കം സ്വദേശിയായ ഇയാള്‍ നടത്തുന്നത്‌.ഒന്നരലക്ഷത്തോളം രൂപ ഇയാള്‍ കക്ഷിയില്‍നിന്നു വാങ്ങിയെന്നും കേസിന്റെ വിചാരണാ ദിവസങ്ങളില്‍ ഇയാള്‍ കോടതിയില്‍ ഹാജരാകാറില്ലെന്നും ആരോപണമുണ്ടായിരുന്നു. മറ്റ്‌ അഭിഭാഷകര്‍ മുഖേനെയാണു പ്രതിയെ കോടതിയില്‍ ഹാജരാക്കാറുള്ളത്‌.
സുപ്രീം കോടതിയില്‍ പ്രാക്‌ടീസ്‌ ചെയ്യുന്നതിനാല്‍ കീഴ്‌ക്കോടതിയില്‍ ഹാജരാകാന്‍ സാധിക്കില്ലെന്നാണ്‌ ഇയാള്‍ പോലീസിനോട്‌ പറഞ്ഞത്‌. പ്രതിക്കു സംശയം തോന്നിയതിനെത്തുടര്‍ന്ന്‌ സുഹൃത്തായ അഭിഭാഷക ക്ലര്‍ക്കിനോട്‌ വിവരം പറഞ്ഞത്‌.
ക്‌ളര്‍ക്ക്‌ ബാര്‍ കൗണ്‍സില്‍ രജിസ്‌ട്രഷന്‍ നമ്പര്‍ അന്വേഷിച്ചപ്പോഴാണ്‌ സംശയം തോന്നിയത്‌. തുടര്‍ന്ന്‌ മറ്റ്‌ അഭിഭാഷകര്‍ ഇടപെട്ട്‌ ആലപ്പുഴ നോര്‍ത്ത്‌ പോലീസിനെ വിളിച്ച്‌ വിവരം പറഞ്ഞു.
പോലീസ്‌ എത്തി ഇയാളെ കൂട്ടിക്കൊണ്ടുപോയി. പിന്നീട്‌ വിട്ടയ്‌ക്കുകയായിരുന്നു.

Ads by Google
Advertisement
Wednesday 05 Sep 2018 11.53 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW