Sunday, November 18, 2018 Last Updated 20 Min 34 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.55 AM

മെഡിക്കല്‍ കോളജില്‍ ശസ്‌ത്രക്രിയാ തിയറ്ററിന്‌ സമീപം തീപിടിത്തം

uploads/news/2018/09/245936/3.jpg

ഗാന്ധിനഗര്‍: കോട്ടയം മെഡിക്കല്‍ കോളേജ്‌ ആശുപത്രിയുടെ ശസ്‌ത്രക്രിയ തിയറ്ററിനു സമീപം തീപിടിത്തം. ജീവനക്കാരുടെ വസ്‌ത്രങ്ങളടക്കം കത്തിനശിച്ചു.ഇന്നലെ രാവിലെ 10.30 ഓടെയാണ്‌ സംഭവം.
ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കുന്ന കേന്ദ്രീകൃത അണുവിമുക്‌ത വിഭാഗത്തിന്‌ (സെന്‍ട്രല്‍ സ്‌റ്റെ റിലൈസ്‌ ട്‌ സപ്ലൈവിഭാഗം, സി.എസ്‌.എസ്‌ ഡി) സമീപത്തുള്ള ജീവനക്കാരുടെ മുറിയിലാണ്‌ തീ പടര്‍ന്നത്‌. ആശുപത്രിയിലെ പ്രധാന ശസ്‌ത്രക്രിയ തീയേറ്റര്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ താഴെത്തെ നിലയിലാണ്‌, ശസ്‌ത്രക്രിയ ഉപകരണങ്ങള്‍ അണുവിമുക്‌തമാക്കുന്ന വിഭാഗം പ്രവര്‍ത്തിക്കുന്നത്‌.
ഷോര്‍ട്ട്‌ സര്‍ക്യൂട്ടാണ്‌ തീപിടുത്തത്തിന്‌ കാരണം. കോട്ടയത്തുനിന്ന്‌ അഗ്നിശമന സേനയെത്തിയാണു തീയണച്ചത്‌. തീപിടുത്തത്തില്‍ ജീവനക്കാരുടെ വസ്‌ത്രങ്ങളും ബാഗുകളും കത്തിനശിച്ചു .മറ്റ്‌ നാശനഷ്‌ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന്‌ അധികൃതര്‍ അറിയിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW