Saturday, September 08, 2018 Last Updated 12 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.55 AM

മലയാളികള്‍ ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിന്‌ മാതൃക: മന്ത്രി കണ്ണന്താനം

uploads/news/2018/09/245935/2.jpg

മണര്‍കാട്‌: അടുത്തിടെയുണ്ടായ പ്രളയത്തില്‍ മലയാളികള്‍ ഒറ്റക്കെട്ടായി നടത്തിയ രക്ഷാപ്രവര്‍ത്തനം ലോകത്തിനു മാതൃകയാണെന്നു കേന്ദ്ര ടൂറിസം വകുപ്പ്‌ സഹമന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം. ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട്‌ വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ്‌ പെരുന്നാളിനോട്‌ അനുബന്ധിച്ചുള്ള പൊതുസമ്മേളനവും ഇടവകയിലെ വിവിധ അധ്യാത്മിക സംഘടനകളുടെ വാര്‍ഷിക സമ്മേളനവും ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ നവതി ആഘോഷവും ഉദ്‌ഘാനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രകൃതിയാണ്‌ ഏറ്റവും വലിയ പാഠപുസ്‌തകമെന്നും കരുണ മാത്രമേ ജയിക്കുയെന്ന പാഠമാണ്‌ പ്രളയംപഠിപ്പിച്ചതെന്നും എം.പി. അബദ്‌ുസമദ്‌ സമദാനി. കാരുണ്യമാണു മനുഷ്യനു ദൈവം നല്‍കിയ ഏറ്റവും വലിയ നിക്ഷേപമെന്നും അദ്ദേഹം പറഞ്ഞു. സമ്മേളനത്തില്‍ മുഖ്യപ്രഭാഷണവും സെന്റ്‌ മേരീസ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ ശിലാസ്‌ഥാപനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ദൈവം നല്‍കിയ വരദാനമാണ്‌ ശ്രേഷ്‌ഠ കാതോലിക്ക ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവായുടെ ജീവിതമെന്ന്‌ മാര്‍ത്തോമ്മാ സഭാ അധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത. ശ്രേഷ്‌ഠ കാതോലിക്കാ ബാവായുടെ നവതി അനുമോദനവും സെന്റ്‌ മേരീസ്‌ ഹോസ്‌പിറ്റലിന്റെ ലോഗോ പ്രകാശനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എത്ര എഴുതിയാലും തീരുന്നതല്ല ഇടവക ചെയ്യുന്ന നന്മകെളന്നു ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവാ. അത്ഭുതങ്ങള്‍ സൃഷ്‌ടിക്കുന്ന ദേവാലയമാണ്‌ മണര്‍കാട്‌ കത്തീഡ്രലെന്നും അദ്ദേഹം പറഞ്ഞു. നവതി ആഘോഷം മറുപടി പ്രസംഗവും സെന്റ്‌ മേരീസ്‌ കോളജ്‌ സെല്‍ഫ്‌ ഫൈനാന്‍സ്‌ ബ്ലോക്ക്‌ ശിലാസ്‌ഥാപനവും മര്‍ത്തമറിയം പ്രാര്‍ഥനായോഗങ്ങളുടെ പ്രഥമ മരിയന്‍ അവാര്‍ഡ്‌ വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത തോമസ്‌ മോര്‍ തീമോത്തിയോസ്‌ അധ്യക്ഷത വഹിച്ചു. വികാരി ഇ.ടി. കുര്യാക്കോസ്‌ കോര്‍ എപ്പിസ്‌കോപ്പ ഇട്യാടത്ത്‌ ശ്രേഷ്‌ഠ ബാവയെ പൊന്നാട അണിയിച്ചു. സേവകാസംഘം നിര്‍മിച്ചു നല്‍കുന്ന 14 ഭവനങ്ങളുടെ അടിസ്‌ഥാനശിലാ വിതരണം തോമസ്‌ മോര്‍ തീമോത്തിയോസ്‌ മെത്രാപ്പോലീത്തയും സമൂഹവിവാഹ ധനസഹായ വിതരണവും സെന്റ്‌ മേരീസ്‌ കോളജ്‌ പരീക്ഷാ ബ്ലോക്കിന്റെയും മാനേജ്‌മെന്റ്‌ റമിന്റെയൂം ഉദ്‌ഘാടനവും എം.ജെ.എസ്‌.എസ്‌.എ. ഗുരുശ്രേഷ്‌ഠ അവാര്‍ഡ്‌ ലഭിച്ച സണ്‍ഡേസ്‌കൂള്‍ അധ്യാപകര്‍ക്ക്‌ അനുമോദനവും വയോജന സംഘടനയിലെയും വനിതാ സമാജത്തിലെയും മുതിര്‍ന്ന അംഗങ്ങളെ ആദരിക്കലും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും സെന്റ മേരീസ്‌ ഐ.ടി.ഐ. ഐ.എസ്‌.ഒ. സര്‍ട്ടിഫിക്കറ്റ്‌ പ്രകാശനം ജോസ്‌ കെ. മാണി എം.പിയും വിദ്യാഭ്യാസ മെറിറ്റ്‌ അവാര്‍ഡ്‌ വിതരണവും ഇടവകയില്‍നിന്ന്‌ റിസേര്‍ച്ച്‌ പി.എച്ച്‌.ഡി. ലഭിച്ച അധ്യാപകരെ ആദരിക്കലും ഇടവകയിലെ മികച്ച പ്രാര്‍ഥനയോഗങ്ങള്‍ക്കുള്ള പുരസ്‌കാര സമര്‍പ്പണവും തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍ എം.എല്‍.എയും നിര്‍വഹിച്ചു. കത്തീഡ്രല്‍ സെക്രട്ടറി വി.വി. ജോയി വെ്‌ള്ളാപ്പള്ളി റിപ്പോര്‍ട്ട്‌ അവതരിപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍ ഫാ. ജെ. മാത്യു മണവത്ത്‌, ഫാ. കുര്യന്‍ മാത്യു വടക്കേപറമ്പില്‍, ട്രസ്‌റ്റി സാബു ഏബ്രഹാം കിഴക്കേമൈലക്കാട്ട്‌ എന്നിവര്‍ പ്രസംഗിച്ചു.
ഇന്നലെ രാവിലെ നടന്ന വിശുദ്ധ മൂന്നിന്മേല്‍ കുര്‍ബാനയ്‌ക്ക്‌ കോഴിക്കോട്‌ ഭദ്രാസന മെത്രാപ്പോലീത്ത പൗലോസ്‌ മോര്‍ ഐറേനിയോസ്‌ പ്രധാന കാര്‍മ്മികത്വം വഹിച്ചു. ഫാ. യല്‍ദോസ്‌ മാത്യു കുറ്റിച്ചിറക്കുടിയില്‍ പ്രസംഗിച്ചു.
റവ. ബര്‍ശിമോന്‍ റമ്പാന്റെ നേതൃത്വത്തില്‍ വൈകിട്ട്‌ എക്കാറ സംഗീതവും നടത്തപ്പെട്ടു.

Ads by Google
Advertisement
Wednesday 05 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW