Wednesday, September 05, 2018 Last Updated 34 Min 44 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.55 AM

അപ്പര്‍കുട്ടനാട്ടില്‍ പാടങ്ങള്‍ വെള്ളത്തില്‍ തന്നെ

uploads/news/2018/09/245934/1.jpg

കോട്ടയം: മോട്ടോറുകള്‍ക്കുണ്ടായ തകരാറുകള്‍ പരിഹരിക്കാന്‍ വൈകുന്നതിനാല്‍ അപ്പര്‍ കുട്ടനാട്ടിലെ പാടശേഖരങ്ങളിലേറെയും വെള്ളത്തില്‍ തന്നെ. കാലവര്‍ഷത്തിനു പിന്നാലെ തുലാവര്‍ഷത്തിലും വെള്ളത്തിന്റെ വരവ്‌ ശക്‌തമാകുമെന്നു കരുതുന്നതിനാല്‍ വ്യക്‌തമായ മുന്നൊരുക്കങ്ങളോടെയാണു നെല്‍ കര്‍ഷകര്‍ അടുത്ത കൃഷിയെ സമീപിക്കുന്നത്‌. നഷ്‌ടപരിഹാര തുക കൃത്യമായി ലഭിച്ചാല്‍ ഒക്‌ടോബര്‍ പകുതിയോടെ വീണ്ടും കൃഷിയിറക്കാന്‍ കഴിയുമെന്നും കര്‍ഷകര്‍ പ്രതീക്ഷിക്കുന്നു.
അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍, അയ്‌മനം, ആര്‍പ്പൂക്കര, കുമരകം പഞ്ചായത്തുകളിലായി പരന്നു കിടക്കുന്ന പാടശേഖരങ്ങളില്‍ മാത്രം 150 വലിയ മോട്ടോറുകള്‍ വെള്ളത്തിനടിയിലായിരുന്നു. ഇവയുടെ അറ്റകുറ്റപ്പണികള്‍ക്ക്‌ ഏറെ ദിവസങ്ങള്‍ വേണ്ടി. മോട്ടോര്‍ പൂര്‍ണമായി അഴിച്ചു ഉണക്കി, പെയ്‌ന്റു പൂശി, വീണ്ടും സംയോജിപ്പിച്ചാല്‍ മാത്രമേ പമ്പിങ്ങ്‌ നടത്താന്‍ കഴിയൂ.
മുഴുവന്‍ മോട്ടോറുകളും പഴയ നിലവാരത്തിലേക്ക്‌ എത്തിക്കണമെങ്കില്‍ ആഴ്‌ചകള്‍ വേണ്ടിവരുമെന്നു കര്‍ഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
ഇതിനൊപ്പമാണു തകര്‍ന്ന പുറംബണ്ടുകള്‍ പുനസ്‌ഥാപിക്കാനുണ്ടാകുന്ന കാലതാമസം. മിക്ക പാടശേഖരങ്ങളുടെയും പുറംബണ്ടുകള്‍ വെള്ളത്തിന്റെ കുത്തൊഴുക്കില്‍ തകര്‍ച്ചയിലാണ്‌. തുലാവര്‍ഷവും ശക്‌തമാകാന്‍ സാധ്യതയുള്ളതിനാല്‍ പുറംബണ്ടുകള്‍ ബലപ്പെടുത്താതെ കൃഷിയ്‌ക്ക്‌ ഒരുങ്ങുന്നതു വിഡ്‌ഢിത്തമാണെന്നു കര്‍ഷകര്‍ പറയുന്നു.
എന്നാല്‍, ബണ്ടുകള്‍ ബലപ്പെടുത്തുന്ന കാര്യത്തില്‍ സഹായധനമൊന്നും പ്രഖ്യാപിക്കാത്തതു കര്‍ഷകരെ ആശങ്കപ്പെടുത്തുന്നു. അതേസമയം, പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുണ്ടായ കൃഷി നാശത്തിനുള്ള പരിഹാരവും ഇന്‍ഷുറന്‍സ്‌ തുകയും അടിയന്തിരമായി നല്‍കണമെന്നു കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രളയത്തെത്തുടര്‍ന്നു സര്‍വതും നഷ്‌ടപ്പെട്ട അവസ്‌ഥയിലാണ്‌. സര്‍ക്കാര്‍ സഹായമില്ലാതെ ഈ ഘട്ടത്തില്‍ മുന്നോട്ടു പോകാനാകില്ലെന്നും കര്‍ഷകര്‍ പറയുന്നു.

Ads by Google
Advertisement
Wednesday 05 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW