Wednesday, September 05, 2018 Last Updated 2 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

തോട്ടുവാ, മൂവാങ്കല്‍ ജങ്‌ഷനില്‍ റോഡ്‌ സുരക്ഷാ നടപടി

കുറവിലങ്ങാട്‌: തുടര്‍ച്ചയായി അപകടം സംഭവിക്കുന്ന കുറവിലങ്ങാട്‌ മൂവാങ്കല്‍, തോട്ടുവാ ജങ്‌ഷനുകളില്‍ റോഡ്‌ സുരക്ഷാനടപടി സ്വീകരിക്കുന്നതിന്‌ പൊതുമരാമത്ത്‌വകുപ്പിനെ ചുമതലപ്പെടുത്തിയതായി മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പറഞ്ഞു. കുറവിലങ്ങാട്‌-കുറുപ്പന്തറ റോഡില്‍ ഒട്ടേറെ വാഹനാപകടങ്ങള്‍ സംഭവിച്ച രണ്ട്‌ ജങ്‌ഷനുകളിലും പ്രശ്‌ന പരിഹരിക്കുന്നതിന്‌ എം.എല്‍.എ.യുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്‌ഥരും സ്‌ഥലം സന്ദര്‍ശിച്ചതിനുശേഷമാണ്‌ തീരുമാനങ്ങള്‍ കൈക്കൊണ്ടത്‌.
കുറുപ്പന്തറ, കടുത്തുരുത്തി, കുറവിലങ്ങാട്‌ എന്നീ മൂന്ന്‌ സ്‌ഥലങ്ങളില്‍ നിന്നും തോട്ടുവാ ജങ്‌്ഷനിലേക്ക്‌ വരുന്ന മെയിന്‍ റോഡില്‍ നിശ്‌ചിത ദൂരത്തിന്‌ മുമ്പായി സ്‌പീഡ്‌ ബ്രേക്കറുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. മൂവാങ്കല്‍ ജങ്‌്ഷന്റെ ഇരുവശത്തും റോഡില്‍ സ്‌പീഡ്‌ ബ്രേക്കറുകള്‍ നിര്‍മ്മിക്കാനും അപകടസൂചന നല്‍കുന്ന മഞ്ഞ ലൈറ്റ്‌ സ്‌ഥാപിക്കാനും തീരുമാനിച്ചു.
തോട്ടുവായിലെ വിവിധ റോഡുകളില്‍ മഞ്ഞലൈറ്റ്‌ സ്‌ഥാപിക്കാനും റോഡില്‍ മാഞ്ഞുപോയ വെള്ള വരകള്‍ തെളിക്കാനും റോഡ്‌ മാര്‍ക്കിങ്‌ പ്രധാന സ്‌ഥലങ്ങളില്‍ നടത്താനും മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. പൊതുമരാമത്ത്‌ വകുപ്പിന്‌ നിര്‍ദേശം നല്‍കി. അപകട സൂചനാ ബോര്‍ഡുകള്‍ യാത്രക്കാര്‍ക്ക്‌ കാണാന്‍ കഴിയുന്ന വിധത്തില്‍ പുതിയതായി സ്‌ഥാപിക്കും. ഗവണ്‍മെന്റ്‌ ആശുപത്രിക്കും കാളിയാര്‍ തോട്ടത്തിനും ഇടയിലുള്ള വളവില്‍ നേരത്തെ സ്‌ഥാപിച്ച സൂചനാ ബോര്‍ഡുകള്‍ ശ്രദ്ധിക്കപ്പെടുന്ന വിധത്തില്‍ പുതുക്കിവയ്‌ക്കും. പെട്രോള്‍ പമ്പിന്റെ ഭാഗത്ത്‌ റോഡിലെ കയറ്റം കുറിക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ റോഡ്‌ സുരക്ഷയ്‌ക്ക്‌ സാധ്യമായ നടപടികള്‍ സ്വീകരിക്കും. നിശ്‌ചിത ദൂരത്തിന്‌ മുമ്പായി സ്‌പീഡ്‌ ബ്രേക്കറുകള്‍ സ്‌ഥാപിക്കുകയും മഞ്ഞയും ചുവപ്പും നിറത്തിലുള്ള സ്‌റ്റഡുകള്‍ വച്ചുപിടിപ്പിക്കുന്നതിലൂടെ പരമാവധി അപകടങ്ങള്‍ കുറയ്‌ക്കാന്‍ കഴിയും. തീരുമാനങ്ങള്‍ പതിനഞ്ച്‌ ദിവസത്തിനുള്ളില്‍ നടപ്പാക്കാന്‍ മോന്‍സ്‌ ജോസഫ്‌ എം.എല്‍.എ. ഉദ്യോഗസ്‌ഥര്‍ക്ക്‌ നിര്‍ദേശം നല്‍കി. കുറവിലങ്ങാട്‌ മൂവാങ്കല്‍ ആശുപത്രിപ്പടി ജങ്‌ഷന്‌ സമീപത്തായി മൂടികിടക്കുന്ന ഓടകള്‍ തെളിക്കാനും തോട്ടുവായില്‍ റോഡ്‌ സൈഡിലെ സ്‌ഥലം കോണ്‍ക്രീറ്റിങ്‌് നടത്തി കൂടുതല്‍ വീതി ഉറപ്പുവരുത്തുന്നതിനും തീരുമാനിച്ചു.
കുറവിലങ്ങാട്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.സി. കുര്യന്‍, സ്‌ഥിരം സമിതി
ചെയര്‍മാന്‍മാരായ സിബി മാണി, ജോര്‍ജ്‌ ജി. ചെന്നേലില്‍, എം.എസ്‌. ജോസ്‌, സദാനന്ദശങ്കര്‍, അരുണ്‍ ജോസഫ്‌, ടി.എം. മാത്യു താഴത്തേല്‍, ജോസഫ്‌ പുതിയിടം, സിബി കണ്ണംകുളം, പി.ഡബ്ല്യു.ഡി. അസി. എക്‌സിക്യൂട്ടീവ്‌ എഞ്ചിനീയര്‍ കെ. സാജന്‍ എന്നിവര്‍ ചര്‍ച്ചകള്‍ക്ക്‌ നേതൃത്വം നല്‍കി.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW