Tuesday, December 11, 2018 Last Updated 2 Min 57 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

കുമരകത്ത്‌ വിദേശ വിനോദസഞ്ചാരികളുടെ വരവിനു തുടക്കമായി

കുമരകം: വിനോദ സഞ്ചാര മേഖലയ്‌ക്കു പ്രതീക്ഷയും പ്രത്യാശയുമായി കുമരകത്തേക്കു വിദേശ വിനോദ സഞ്ചാരികളുടെ വരവിനു തുടക്കമായി. മുന്‍വര്‍ഷങ്ങളില്‍ ഏറ്റവും അധികം വിനോദ സഞ്ചാരികളെത്തി മികച്ച വരുമാനം ഈ മേഖലക്കു നേടിക്കൊടുത്തിരുന്ന ഒരു സീസണാണു വെള്ളപ്പൊക്കം കവര്‍ന്നെടുത്തിരുന്നു.
ക്രിസ്‌മസ്‌ പുതുവത്സര സീസണിനൊപ്പം വിനോദ സഞ്ചാര മേഖല നേട്ടം കൊയ്യുന്ന മറ്റൊരു അവസരമാണ്‌ ഓണ, ജലോത്സവ ,സീസണ്‍. ഇത്തവണ ഓണവും നെഹ്‌റു ട്രോഫി ജലോത്സവം വെള്ളത്തിലായതോടെ വിനോദ സഞ്ചാരികള്‍ സംസ്‌ഥാനത്തെതന്നെ കൈവിട്ടിരുന്നു.
ഒരു വിദേശ വിനോദ സഞ്ചാരി പോലും കഴിഞ്ഞ 14 മുതല്‍ കുമരകത്തെത്തിയിരുന്നില്ല. ഇതു കുമരകത്തെ ഹോട്ടലുകളേയും റിസോര്‍ട്ടുകളേയും ഹോം സ്‌റ്റേകളേയും എറെ പ്രതിസന്ധിയിലാക്കി.
ഇന്നലെ കവണാറ്റിന്‍കര യിലെത്തിയ അമേരിക്കന്‍ ടൂറിസ്‌റ്റുകളെ വിനോദ സഞ്ചാര വകുപ്പും ഹൗസ്‌ ബോട്ട്‌ ഓണേഴ്‌സും ജീവനക്കാരും ചേര്‍ന്നു ഹൃദ്യമായ വരവേല്‍പ്പാണു നല്‍കിയത്‌.
വിനോദ സഞ്ചാര വകുപ്പ്‌ ഡപ്യൂട്ടി ഡയറക്‌ടര്‍ ബിജു വര്‍ഗീസ്‌ ,കുമരകം ഹൗസ്‌ ബോട്ട്‌ ഓണേഴ്‌സ്‌ സൊസൈറ്റി പ്രസിഡന്റ്‌ സി.പി. പ്രശാന്ത്‌ , സെക്രട്ടറി ഷനോജ്‌ കുമാര്‍ ഇന്ദ്രപ്രസ്‌ഥം തുടങ്ങിയവരുടെ നേതൃത്വത്തിലാണ്‌ വിനോദ സഞ്ചാരികളെ സ്വീകരിച്ചത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW