Monday, September 24, 2018 Last Updated 2 Min 56 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

ഹരിതട്രിബ്യൂണല്‍ അന്തിമവിധി പരിസ്‌ഥിതിലോല വില്ലേജുകള്‍ കോട്ടയം ജില്ലയില്‍ ഒഴിവാകും

കോട്ടയം: ഹരിത ട്രിബ്യൂണലിന്റെ അന്തിമ വിജ്‌ഞാപനം കൂടി വന്നാല്‍, പരിസ്‌ഥിതി ലോല വില്ലേജുകള്‍ ഇല്ലാത്ത ജില്ലയായി കോട്ടയം മാറും. കസ്‌തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പുനര്‍വിജ്‌ഞാപനത്തിനു പരിസ്‌ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതോടെ ജനങ്ങള്‍ പ്രതീക്ഷയിലാണ്‌. 2013ല്‍ കസ്‌തൂരിരംഗന്‍ വിജ്‌ഞാപനം ഇറക്കിയപ്പോള്‍ ജില്ലയിലെ നാലു വില്ലേജുകള്‍ പരിസ്‌ഥിതി ലോലമെന്നു രേഖപ്പെടുത്തിയിരുന്നു.
മേലുകാവ്‌, തീക്കോയി, പൂഞ്ഞാര്‍ തെക്കേക്കര, കൂട്ടിക്കല്‍ വില്ലേജുകളാണു പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നത്‌. പിന്നീട്‌, 2015ല്‍ ഈ വില്ലേജുകളെ പരിസ്‌ഥിതി ലോല മേഖലയില്‍ നിന്ന്‌ ഒഴിവാക്കിയതായിരുന്നതായും ഇതിനാവശ്യമായ രേഖകള്‍ ഹാജരാക്കിയെന്നും അറിയിച്ചിരുന്നുവെങ്കിലും യഥാര്‍ഥത്തില്‍ ഒഴിവാക്കിയിരുന്നില്ലത്രേ.
പിന്നീട്‌, മേയ്‌ മൂന്നിനു എല്‍.ഡി.എഫ്‌. സര്‍ക്കാര്‍ ഈ വില്ലേജുകളെ ഒഴിവാക്കണമെന്നാവശ്യപ്പെട്ടു മാപ്പ്‌ ഉള്‍പ്പെടെ രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്‌തിരുന്നുവെങ്കിലും അന്തിമ വിജ്‌ഞാനം വൈകുന്നതു ജനങ്ങളില്‍ ആശങ്കയ്‌ക്കു കാരണമായിരുന്നു.
ഇതിനിടെയാണു വീണ്ടും പ്രതീക്ഷ നല്‍കി, പുനര്‍വിജ്‌ഞാപനത്തിനു പരിസ്‌ഥിതി മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്‌. ഇപ്പോഴും പൂര്‍ണമായി ഒഴിവാക്കാത്തതിനാല്‍ നാലു വില്ലേജുകളിലെ സ്‌ഥല വില്‍പ്പന, കെട്ടിട നിര്‍മാണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ പലപ്പോഴും തടസം നേരിട്ടിരുന്നു. നിരവധി കുടുംബങ്ങളുടെ പ്രതീക്ഷകള്‍ക്കു റിപ്പോര്‍ട്ട്‌ മങ്ങലേല്‍പ്പിക്കുകയും ചെയ്‌തിരുന്നു.
അതേസമയം, ഖനനത്തിന്‌ ഇനി അനുമതി വേണ്ടെന്ന നിര്‍ദേശം ജില്ലയെ ഒരു പോലെ പ്രതികൂലമായും അനുകൂലമായും ബാധിക്കും. നിര്‍മാണ ആവശ്യങ്ങള്‍ക്കു കരിങ്കല്ല്‌ കിട്ടാതെ വരുന്നതു സാധാരണക്കാര്‍ക്കു തിരിച്ചടിയാകും. നിലവില്‍, ജില്ലയില്‍ പാറമടകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയില്ല.
പുതിയ പാറമടകള്‍ക്കായുള്ള അപേക്ഷകള്‍ ജില്ലാ ജിയോളജി ഓഫീസറുടെ പരിഗണനയിലാണ്‌. അധികൃതരുടെ അനുമതിയില്ലാതെ പ്രവര്‍ത്തിക്കുന്ന പാറമടകളില്‍ നിന്നാണ്‌ ഇപ്പോള്‍ കല്ലെത്തുന്നത്‌. അവശേഷിക്കുന്നതു അന്യജില്ലകളിലെ വമ്പന്‍ ക്വാറികളില്‍ നിന്നാണെത്തിക്കുന്നത്‌. അതേസമയം, കര്‍ഷകരുടെ പേരു പറഞ്ഞ്‌ വന്‍ ക്വാറികള്‍ പ്രവര്‍ത്തിപ്പിക്കുന്നതു തടയാന്‍ പുതിയ നിര്‍ദേശം ഇടയാക്കുമെന്നു മലയോര ജനത പറയുന്നു.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW