Thursday, September 13, 2018 Last Updated 31 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.54 AM

നന്മയുടെ പകര്‍ത്തിയെഴുത്തില്‍ പങ്കാളികളായി ആയിരങ്ങള്‍

uploads/news/2018/09/245925/2.jpg

കൊട്ടാരക്കര:
പകര്‍ത്തി നല്‍കിയ നോട്ടുബുക്കിന്റെ അവസാന താളില്‍ തന്റെ മൊബൈല്‍നമ്പര്‍ കുറിച്ചിട്ട കൊല്ലം ഗവ. ടി.ടി.ഐയിലെ അധ്യാപിക പത്മജയെ തേടി ഇന്നലെ ആലപ്പുഴ തലവടി ആനപ്രമ്പല്‍ എം.ടി.ജി.എച്ച്‌.എസിലെ ഒമ്പതാം ക്ലാസുകാരി അനഘയുടെ വിളിയെത്തി. വലിയൊരു പുരസ്‌കാരം ലഭിച്ചതുപോലെയായിരുന്നു ആ വിളിയെന്ന്‌ പത്മജ പറയുന്നു. പ്രളയബാധിത പ്രദേശങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്‌ നോട്ടെഴുതി നല്‍കിയതിന്റെ തുടര്‍ച്ചയായാണ്‌ ഈ ഫോണ്‍വിളി. കേരളം എഴുതുന്നുവെന്ന പേരില്‍ പെരുംകുളം ബാപ്പുജി വായനശാലയുടെ നേതൃത്വത്തില്‍ ആരംഭിച്ച വാട്‌സ് ആപ്‌ ഗ്രൂപ്പില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട്‌ ആയിരത്തോളം പേരാണ്‌ നോട്ട്‌ എഴുതാന്‍ തയാറായത്‌. നോട്ട്‌ എഴുതിക്കിട്ടിയപ്പോഴുള്ള നന്ദിസൂചകമായാണ്‌ ഫോണ്‍വിളികള്‍ വന്നത്‌.
കുട്ടനാട്‌ താലൂക്കിലെ പ്രളയബാധിത പ്രദേശങ്ങളിലെ 12 സ്‌കൂളുകളില്‍ എഴുതിയതും അല്ലാത്തതുമായ ആറായിരം നോട്ട്‌ ബുക്കുകളും ഇറേസര്‍, കട്ടര്‍, പേന, പെന്‍സില്‍, ബാഗ്‌ തുടങ്ങിയവ പെരുംകുളം ബാപ്പുജി വായനശാലയുടെ നേതൃത്വത്തില്‍ ഇന്നലെ വിതരണം ചെയ്‌തിരുന്നു. വിതരണോദ്‌ഘാടനം ആലപ്പുഴ തലവടി ആനപ്രമ്പല്‍ എം.ടി.ജി.എച്ച്‌.എസില്‍ ആലപ്പുഴ ജില്ലാപഞ്ചായത്തംഗം ബിനു ഐസക്‌ രാജു നിര്‍വഹിച്ചു. കൊട്ടാരക്കര താലൂക്ക്‌ ഗ്രന്ഥശാലാസംഘം സെക്രട്ടറി പി.കെ ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. പെരുംകുളം രാജീവ്‌, കെ. ഗോപാലന്‍, കെ. ആദിച്ചന്‍, ശരത്‌ എസ്‌. കുമാര്‍, വിനോദ്‌, സ്‌കൂള്‍ ഹെഡ്‌മിസ്‌ട്രസ്‌ സുജ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ സ്‌കൂളിലേയും കുട്ടികള്‍ ബാപ്പുജി പ്രവര്‍ത്തകരെ വരവേറ്റു.
അടൂര്‍ പന്നിവിഴയിലെ 64കാരി വത്സലയമ്മ മുതല്‍ കായംകുളത്തെ ടി.ടി.ഐ. അധ്യാപിക ഹേനയുടെ മകന്‍ മൂന്നാം ക്ലാസുകാരന്‍ അഗ്നിദേവ്‌ വരെ നോട്ടെഴുത്തില്‍ പങ്കാളികളായി. തലയോട്ടിയിലെ ശസ്‌ത്രക്രിയ കഴിഞ്ഞ തിരുവനന്തപുരത്തെ സോഫ്‌റ്റ് വെയര്‍ എഞ്ചിനീയറായ നമിതദേവിയും എല്ലുപൊടിയുന്ന രോഗം ബാധിച്ച ആലപ്പുഴയിലെ മെഡിസിന്‍ വിദ്യാര്‍ഥിനി സാന്ദ്ര തോമസും ഇതേ രോഗമുള്ള കോട്ടയം ഹോമിയോ കോളജ്‌ വിദ്യാര്‍ഥിനി ഫാത്തിമ അല്‍സയും നന്മയുടെ പകര്‍ത്തിയെഴുത്തില്‍ പങ്കാളികളായി. ബിബിന്‍ തങ്കച്ചന്‍, ജിഷ്‌ണു ബി. ചന്ദ്രന്‍ എന്നിവരാണ്‌ സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത്‌. കൊല്ലം ബി.എസ്‌.എന്‍.എല്‍. ഓഫീസിലെ ജീവനക്കാര്‍ ആയിരത്തോളം നോട്ടുബുക്കുകളും പഠന സാമഗ്രികളും നല്‍കി. സാഹിതി ഗ്രന്ഥശാല വെളിയം, മഹാത്മ ഗ്രന്ഥശാല കുളഞ്ഞിയില്‍ എന്നിവയുടെ നേതൃത്വത്തില്‍ ബാലവേദി അംഗങ്ങളെ കൊണ്ട്‌ അഞ്ഞൂറോളം നോട്‌സുകള്‍ എഴുതി നല്‍കി. കൊട്ടാരക്കര ബോയ്‌സ് എച്ച്‌.എസ്‌.എസിലെ കുട്ടികളും നോട്‌സ് എഴുതി. എഴുതിയ നോട്‌സുകള്‍ അധ്യാപകര്‍ തിരുത്തി നല്‍കി.

Ads by Google
Advertisement
Wednesday 05 Sep 2018 12.54 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW