കൊല്ലം: പ്രളയബാധിതരെ സഹായിയ്ക്കാനായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട എന്നീ റവന്യൂ ജില്ലകള്‍ ഉള്‍പ്പെടുന്ന റോട്ടറി ഡിസ്ട്രിക്ട്-3211 ന്റെ 'മിഷന് ന്യൂ ലൈഫ്' പദ്ധതിയുടെ ഭാഗമായി ഫര്‍ണിച്ചറുകള്‍, വീട്ടുപകരണങ്ങള്‍ ഇവ ശേഖരിച്ചു നല്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
എട്ടിനും ഒന്‍പതിനും രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് ആറുവരെ കൊല്ലം ചിന്നക്കട ക്രേവന്‍ ഹൈസ്കൂളില്‍ കളക്ഷന്‍ സെന്റര്‍ പ്രവര്‍ത്തിക്കും. ഫോണ്‍:94476012848, 9633525310.
പത്രസമ്മേളനത്തില്‍ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണറും പുനരധിവാസ പദ്ധതിയുടെ ചെയര്‍മാനുമായ രാമചന്ദ്രന്‍നായര്‍, നിയുക്ത ഡിസ്ട്രിക്ട് ഗവര്‍ണര്‍ ശിരീഷ് കേശന്, അസോസിയേറ്റ് ഗവര്‍ണര്‍ എം. അജിത്ത്കുമാര്‍, അസി. ഗവര്‍ണര്‍മാരായ പ്രഭാകരന്‍നായര്‍, എസ്.ആര്. സജീവ്, പത്മകുമാര്‍, ദീപക് സോമരാജന് എന്നിവര്‍ പങ്കെടുത്തു.