Wednesday, January 23, 2019 Last Updated 22 Min 59 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.53 AM

യു.ഡി.എഫ്‌. കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചു

കരുനാഗപ്പള്ളി: നഗരവാസികളുടെ ചിരകാല അഭിലാഷമായ ഗ്യാസ്‌ കിമറ്റോറിയത്തിന്റെ കെട്ടിടനിര്‍മാണത്തിനുള്ള ഇ-ടെണ്ടര്‍ കൗണ്‍സില്‍ യോഗത്തിന്റെ അജണ്ടയില്‍ ഉള്‍പ്പെടുത്തിയും പിന്നീട്‌ മാറ്റിവച്ചും കൗണ്‍സിലിന്റെ അംഗീകാരം തേടാതെ നീട്ടിക്കൊണ്ടു പോവുകയാണെന്ന്‌ പ്രതിപക്ഷ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എം.കെ.വിജയഭാനു കൗണ്‍സില്‍ യോഗത്തില്‍ ആരോപിച്ചു.
കഴിഞ്ഞ വാര്‍ഷിക പദ്ധതിയിലെ ടാറിങ്‌ ഉള്‍പ്പെടെയുള്ള മരാമത്തു പണികള്‍ സമയപരിധി കഴിഞ്ഞിട്ടും പൂര്‍ത്തീയാക്കാത്തതില്‍ ഗുരുതര വീഴ്‌ചയുണ്ടായി.
കൂടാതെ ഭവനരഹിതരായ നൂറുകണക്കിനു ഗുണഭോക്‌താക്കള്‍ക്ക്‌ നിര്‍മാണം പൂര്‍ത്തീകരിച്ചിട്ടും ധനസഹായം നല്‍കുന്നതില്‍ കാലതാമസം വരുത്തുകയാണ്‌.
നഗരത്തിലെ ഓടയില്‍ നിന്നും പുറത്തേക്ക്‌ ഒഴുകുന്ന മലിനജലം മൂലം കെ.എസ്‌.ആര്‍.ടി.സി ബസ്‌ സ്‌റ്റാന്റും പരിസരപ്രദേശവും ദുര്‍ഗന്ധപൂരിതമായിട്ടും നഗരസഭാ ഭരണനേതൃത്വം സത്വര നടപടി സ്വീകരിക്കുന്നില്ലെന്ന്‌ കൗണ്‍സിലര്‍മാരായ എസ്‌.ശക്‌തികുമാര്‍, സി.ഗോപിനാഥപണിക്കര്‍, ബി.മോഹന്‍ദാസ്‌, അബ്‌ദുല്‍ഗഫൂര്‍, പി.തമ്പാന്‍, ബി.ഉണ്ണികൃഷ്‌ണന്‍, ശോഭാജഗപ്പന്‍, സുനിതാസലീംകുമാര്‍, എല്‍.ദീപ്‌തി, ആശാഅനില്‍, പ്രീതിരമേശ്‌, ബേബിജെസ്‌ന എന്നിവര്‍ ആരോപിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW