Friday, November 16, 2018 Last Updated 9 Min 19 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.53 AM

എസ്‌.എഫ്‌.ഐ.-കെ.എസ്‌.യു. സംഘര്‍ഷം; അഞ്ച്‌ വിദ്യാര്‍ഥികള്‍ക്കു പരുക്ക്‌

ശാസ്‌താംകോട്ട: ശാസ്‌താംകോട്ട ദേവസ്വം ബോര്‍ഡ്‌ കോളജില്‍ എസ്‌.എഫ്‌.ഐ.-കെ.എസ്‌.യു. പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മണിക്കൂറുകളോളം കോളജ്‌ വളപ്പില്‍ ഇരുകൂട്ടരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച്‌ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്ക്‌ പരുക്കേറ്റു. ഇവരെ ശാസ്‌താംകോട്ട താലൂക്ക്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഘര്‍ഷത്തെ തുടര്‍ന്ന്‌ കോളജ്‌ അനിശ്‌ചിതകാലത്തേക്ക്‌ അടച്ചതായി പ്രിന്‍സിപ്പല്‍ അറിയിച്ചു. കഴിഞ്ഞയാഴ്‌ച്ച കോളജില്‍ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ വാക്കേറ്റങ്ങളുടെ തുടര്‍ച്ചയായാണ്‌ ഇന്നലെ നടന്ന സ്‌ഥലര്‍ഷം.
ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ഥികള്‍ തമ്മിലുണ്ടായ ചെറിയ പ്രശ്‌നം പിന്നീട്‌ എസ്‌.എഫ്‌.ഐ.-കെ.എസ്‌. യു. സംഘര്‍ഷമായി മാറുകയായിരുന്നു. പുറത്തു നിന്നുള്ളവര്‍ കൂടി പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ്‌ ഏറ്റുമുട്ടല്‍ ഉണ്ടായത്‌. രാവിലെ തുടങ്ങിയ സംഘര്‍ഷം ഉച്ചയ്‌ക്ക് 12ന്‌ പോലീസ്‌ എത്തിയതോടെയാണ്‌ അവസാനിച്ചത്‌. എന്നാല്‍ കോളജിന്‌ പുറത്തേക്കും സംഘര്‍ഷം വ്യാപിച്ചു. ഇരുകൂട്ടരും
ടൗണില്‍ വീണ്ടും ഏറ്റുമുട്ടി. ടൗണില്‍ സംഘര്‍ഷം നടക്കുമ്പോള്‍ പോലീസ്‌ കാഴ്‌ച്ചക്കാരായതായും ആക്ഷേപമുണ്ട്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW