Sunday, September 23, 2018 Last Updated 42 Min 13 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.53 AM

കക്കൂസ്‌ മാലിന്യം ഓടയില്‍ തള്ളിയ ഡ്രൈവറും വാഹനവും കസ്‌റ്റഡിയില്‍

പുത്തൂര്‍: ടാങ്കറില്‍ കൊണ്ടുവന്ന കക്കൂസ്‌ മാലിന്യം ഓടയില്‍ തള്ളിയ ഡ്രൈവറെയും വാഹനവും പോലീസ്‌ കസ്‌റ്റഡിയിലെടുത്തു.
പത്തനാപുരം പ്ലാന്‍കോട്ടത്ത്‌ വീട്ടില്‍ പ്രശാന്തിനെ(27)യാണ്‌ പുത്തൂര്‍ എസ്‌.ഐ. ആര്‍. രതീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കസ്‌റ്റഡിയിലെടുത്തത്‌.
കഴിഞ്ഞദിവസം രാത്രി രണ്ടരയോടെ കുളക്കട തുരുത്തിയില്‍ അമ്പലത്തിന്‌ സമീപമുള്ള ഏലാ റോഡിന്റെ ഓടയിലേക്കാണ്‌ മാലിന്യം തള്ളിയത്‌. പുത്തൂരിന്‌ സമീപം മാലിന്യം തള്ളിയതിന്‌ ഇയാളെ പോലീസ്‌ നേരത്തെ കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്‌. ആരോഗ്യവകുപ്പില്‍ നിന്നെത്തിയ ഉദ്യോഗസ്‌ഥര്‍ സ്‌ഥലം സന്ദര്‍ശിച്ചു നടപടി സ്വീകരിച്ചു. പോലീസ്‌ കേസെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW