Wednesday, November 21, 2018 Last Updated 36 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.53 AM

സര്‍വ്വകക്ഷിയോഗം അനുശോചിച്ചു

uploads/news/2018/09/245918/3.jpg

ചെറുപുഴ: ചെറുപുഴയിലെ വ്യാപാര പ്രമുഖനും സാമൂഹിക-സാംസ്‌കാരിക രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന മഞ്ഞക്കാട്ടെ മനയ്‌ക്കല്‍ പി.എസ്‌. സുരേന്ദ്രന്റെ നിര്യാണത്തില്‍ സര്‍വ്വകക്ഷി യോഗം അനുശോചിച്ചു. എസ്‌എന്‍ഡിപി യോഗം തളിപ്പറമ്പ താലൂക്ക്‌ യൂണിയന്റെ നേതൃത്വത്തില്‍ ആണ്‌ യോഗം സംഘടിപ്പിച്ചത്‌. യോഗത്തില്‍ എസ്‌എന്‍ഡിപി യോഗം തളിപ്പറമ്പ്‌ താലൂക്ക്‌ യൂണിയന്‍ പ്രസിഡന്റ്‌ വി.പി. ദാസന്‍ അധ്യക്ഷത വഹിച്ചു. പയ്യന്നൂര്‍ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം.ടി.പി. നൂറുദ്ദീന്‍ അനുശോചനയോഗം ഉദ്‌ഘാടനം ചെയ്‌തു. കെ.കെ. സുരേഷ്‌ കുമാര്‍, പി. കൃഷ്‌ണന്‍, മോഹനന്‍ പാലങ്ങാടന്‍, ജോയി ജോസഫ്‌, കെ.കെ.ജോയി, എം.വി. ശശി, എന്‍.എം. ദേവസ്യാ, ജെ. സെബാസ്‌റ്റ്യന്‍, സെബാസ്‌റ്റ്യന്‍ കിഴുക്കരക്കാട്ട്‌, കെ.സി.മാത്യു, രവി അപ്‌സര, വി.ആര്‍. സുനില്‍, കെ.എസ്‌. അനില്‍കുമാര്‍, എന്നിവര്‍ പ്രസംഗിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി ചെറുപുഴ യൂണിറ്റ്‌ അദ്ദേഹത്തിന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW