Monday, November 19, 2018 Last Updated 52 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.53 AM

തെരുവ്‌ നായ ശല്യം രൂക്ഷം: ഒന്‍പത്‌ വയസുകാരന്‌ കടിയേറ്റു

uploads/news/2018/09/245917/2.jpg

ചെറുപുഴ: മലയോര പ്രദേശത്ത്‌ തെരുവ്‌ നായകളുടെ ശല്യം രൂക്ഷമായി. നായ്‌ക്കളുടെ കടിയേറ്റ്‌ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയാണ്‌ ചികിത്സ തേടിയത്‌. ചെറുപുഴ പഞ്ചായത്തിലെ പുളിങ്ങോം ടൗണിലും പരിസരങ്ങളിലുമാണ്‌ നായ ശല്യം രൂക്ഷമായിരിക്കുന്നത്‌. തെരുവ്‌ നായക്കൂട്ടം മനുഷ്യരെയും വളര്‍ത്തുമൃഗങ്ങളെയും അക്രമിക്കുന്നത്‌ പതിവായതോടെ നാട്ടുകാരാകെ ഭീതിയിലാണ്‌. കഴിഞ്ഞദിവസം പുലര്‍ച്ചെ മദ്രസയിലേക്ക്‌ പോവുകയായിരുന്ന ഒമ്പത്‌ വയസ്സുകാരന്‍ പാലാന്തടത്തെ അനസിനെ തെരുവ്‌ നായ കടിച്ചുപരിക്കേല്‍പിച്ചു. മുഖത്തും കാലിനും സാരമായി പരിക്കേറ്റ കുട്ടിയെ കോഴിക്കോട്‌ മെഡിക്കല്‍ കോളെജിലെത്തിച്ചാണ്‌ ചികിത്സ നല്‍കിയത്‌. ഇതിനുപിന്നാലെ തിങ്കളാഴ്‌ച രാവിലെ പുളിങ്ങോം ടൗണിലേക്ക്‌ ബൈക്കില്‍ വരുന്നതിനിടെ തെരുവ്‌ നായ കുറുകെ ചാടി ബൈക്ക്‌ മറിഞ്ഞ്‌ യാത്രക്കാര്‍ക്ക്‌ പരിക്കേറ്റു. അപകടത്തില്‍ സാരമായി പരിക്കേറ്റ കെ.കെ. അബ്‌ദുള്‍ ബാരി (30)യെ ചെറുപുഴ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ച്‌ പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്‌ദ ചികിത്സക്കായി കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക്‌ മാറ്റി. തെരുവ്‌ നായ്‌ക്കളുടെ ആക്രമണം രൂക്ഷമായെങ്കിലും അധികൃതര്‍ നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാര്‍ക്ക്‌ ആക്ഷേപമുണ്ട്‌. മുഖത്തും മറ്റും കടിയേറ്റാല്‍ ഫലപ്രദമായ കുത്തിവെപ്പ്‌ ഇപ്പോള്‍ കോഴിക്കോട്‌ മെഡിക്കല്‍ കോളേജില്‍ മാത്രമാണുള്ളത്‌. പ്രദേശത്ത്‌ നായ ശല്യം വര്‍ദ്ധിക്കുമ്പോള്‍ ഇതിനെതിരെ നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്ായറാകാത്തതില്‍ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നിരിക്കുകയാണ്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW