Wednesday, September 05, 2018 Last Updated 2 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.53 AM

കോടികള്‍ മുടക്കി നിര്‍മ്മിച്ച മട്ടന്നുര്‍ നഗരസഭ ഷോപ്പിംഗ്‌ മാളിന്‌ അകത്ത്‌ മാലിന്യകൂമ്പാരം

uploads/news/2018/09/245916/1.jpg

മട്ടന്നൂര്‍: കോടികള്‍ മുടക്കി നിര്‍മ്മിച്ച മട്ടന്നുര്‍ നഗരസഭ ഷോപ്പിംഗ്‌ മാളിന്‌ അകത്തും മാലിന്യം കുമ്പാരം കഴിഞ്ഞ ഒരു വര്‍ഷം മുമ്പ്‌ ഏഴ്‌ കോടിയോളം രുപ ചിലവഴിച്ച്‌ നിര്‍മ്മിച്ച്‌ മാളിനാണ്‌ ഈ ദുര്‍ഗതി മൂന്ന്‌ നിലകളിലായി മട്ടന്നൂര്‍ നഗരത്തിന്റെ ഹൃദയഭാഗത്ത്‌ പണി കഴിപ്പിച്ച്‌ മാളില്‍ പലയിടങ്ങളിലും മാലിന്യക്കൂമ്പാരം കുന്നുക്കുടി കിടക്കുന്നു കാഴ്‌ചയാണ്‌ ഇവിടെ എത്തുന്നവര്‍ക്ക്‌ കാണാന്‍ കഴിയുക. മാളില്‍ മുറികള്‍ വാടയ്‌ക്ക് എടുത്ത കച്ചവടം ചെയ്ുയന്ന ചില വ്യാപാരികള്‍ അവരുടെ പ്ലാസ്‌റ്റിക്‌ അടക്കമുള്ള മാലിന്യങ്ങള്‍ അടഞ്ഞുകിടക്കുന്ന കടമുറിയുടെ മുന്നിലാണ്‌ തള്ളുന്നത്‌.
കടയുടെ നവീകരണത്തിന്റെ ഭാഗമായി കൊണ്ട്‌ വന്ന സാധനങ്ങളുടെ അവശിഷ്‌ടവും പലയിടങ്ങളിലായി തള്ളിയത്‌ കാരണംമാള്‍ പരിസരം വൃത്തിഹീനമായി മാറി കഴിഞ്ഞു. നഗരസഭയുടെ ഉടമസ്‌ഥയിലുള്ള കെട്ടിടമായാതിനാല്‍ ശുചീകരിക്കുന്ന കാര്യത്തില്‍ വ്യാപാരി കളും താല്‍പര്യം കാണിക്കുന്നില്ല.
ഇതിനും പുറമെ നഗരസഭയുടെ പഴയ കെട്ടിടം പൊളിച്ചതിന്റെ അവശിഷ്‌ടങ്ങള്‍ മാളിന്റെ മുന്‍വശത്ത്‌. മാറ്റത്തെ കിടക്കുന്നത്‌ കാരണം മാളില്‍ എത്തുന്നവര്‍ക്ക്‌ ഏറെ പ്രയാസമാണ്‌ സൃഷ്‌ടിക്കുന്നത്‌.
കാലപഴക്കം കാരണം കഴിഞ്ഞ ഒരു മാസം മുമ്പാണ്‌കെട്ടിടം പുര്‍ണമായും പൊളിച്ചത്‌. കമ്പിയും മണ്ണുമടക്കമുള്ള അവശിഷ്‌ടങ്ങള്‍ ബസ്‌ സ്‌റ്റാന്‍ഡ്‌ പരിസരത്ത്‌ കുന്നുക്കുടിയ നിലയിലാണ്‌. കാലപഴക്കം കാരണം തുരുമ്പെടുത്ത കമ്പി കളും അലസമായി കിടക്കുന്നത്‌ കാരണം അപകടം ഇവിടെ പതിയിരിക്കുകയാണ്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.53 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW