Wednesday, November 14, 2018 Last Updated 11 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.52 AM

ദുരന്തബാധിതരുടെ കണ്ണീരൊപ്പാന്‍ കേരളത്തിന്‌ ഭോപ്പാലിന്റ കാരുണ്യവും

ഇരിട്ടി: മഹാപ്രളയത്തില്‍ തകര്‍ന്നടിഞ്ഞ കൈരളിയുടെ ദുരന്ത കണ്ണീരൊപ്പാന്‍ ഭോപ്പാലില്‍ നിന്നും മനുഷ്യസ്‌നേഹത്തിന്റെ കാരുണ്യഹസ്‌തം
കേരളത്തിലെ പ്രളയ ദുരിതബാധിതരെ സഹായിക്കാന്‍ഭോപ്പാലിലെ മലയാളി കൂട്ടായ്‌മയും ഐസര്‍ ഭോപ്പാല്‍ ക്യാമ്പസ്സും ചേര്‍ന്ന്‌ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ 4,99,400 രൂപ സമാഹരിച്ചയച്ചു.
ഐസര്‍ ക്യാമ്പസ്സ്‌ ബിരുദാനന്തര ബിരുദ ഗവേഷക വിദ്യാര്‍ത്ഥി കണ്ണൂര്‍ ഇരിട്ടി കീഴൂര്‍ കുന്നിലെ ഗീതാഗോവിന്ദത്തില്‍ പുത്തന്‍വളപ്പില്‍ ഗോവിന്ദന്‍ - ഗീത ദമ്പതികളുടെ മകന്‍ രാഹുല്‍ ഗോവിന്ദിന്റെ നേതൃത്വത്തിലാണ്‌ മലയാളി കൂട്ടായ്‌മ രൂപീകരിച്ച്‌ ദുരിതബാധിതരെ സഹായിക്കാനായി കാരുണ്യ സഹായഫണ്ട്‌ ശേഖരിക്കാന്‍ മുന്നോട്ടുവന്നത്‌.
ഫണ്ട്‌ ശേഖരിച്ചതിന്റെ അനുഭവം പങ്കുവെച്ച്‌ സമൂഹമാധ്യമത്തില്‍ രാഹുല്‍ ഷെയര്‍ ചെയ്‌ത കുറിപ്പ്‌ ദേശവും ഭാഷയും സംസ്‌ക്കാരവും അതിരുകളിടാത്ത മനുഷ്യ സ്‌നേഹത്തിലുന്നിയ മാതൃകാ പ്രവര്‍ത്തനത്തിന്റെ ഉദാത്ത മാതൃകയായി
ഭോപ്പാല്‍ തെരുവില്‍ ബലൂണ്‍ വിറ്റു ജിവിക്കുന്ന കുട്ടിയും കടത്തിണ്ണ.കിടപ്പാടമാക്കി തെരുവു യാചകരായവരും ഉള്‍പ്പെടെ ഊരും പേരും അറിയാത്തവര്‍ നവകേരള സൃഷ്‌ടിക്കായ്‌ മാനവ സാഹോദര്യത്തിന്റെ സഹായ കണ്ണിയിയില്‍ പങ്കാളികളായി
മനുഷ്യ സ്‌നേഹത്തിന്റെ മാതൃകാപരമായ കാരുണ്യ സഹായത്തിലേക്ക്‌ ഒഴുകിയെത്തിയത്‌ ദേശവും ഭാഷയും ജാതിയും മതവും വേര്‍തിരിവുകളിടാത്ത മാനവികതയുടെ കാരുണ്യ സംസ്‌ക്കാരമായിരുന്നു എന്നും പോസ്‌റ്റില്‍ പറയുന്നു
ഐസര്‍ ഭോപ്പാല്‍ ക്യാമ്പസ്സില്‍ ഓണാഘോഷത്തിനായി സ്വരൂപിച്ച തുകയായ 28,400 രൂപ അടിയന്തിര സഹായമായി ദുരിതാശ്വാസ നിധിയിലേക്ക്‌ ആദ്യഘട്ടത്തില്‍ തന്നെ കൈമാറിയിരുന്നു.
ക്യാമ്പസ്സിലെ ഗണേശോത്സവം നടത്തി കഴിഞ്ഞ വര്‍ഷം മിച്ചം വന്ന നീക്കിയിരിപ്പ്‌ തുകയും സഹായ നിധിയിലേക്ക്‌ കൈമാറി.
ഭോപ്പാലില്‍ നിന്നുള്ള രാഹുല്‍ ഗോവിന്ദിന്റെ കുറിപ്പിനൊപ്പം മുഖ്യമന്ത്രിയുടെ ഓഫിസ്‌ നല്‍കിയ പണം സ്വീകരിച്ചതിനുള്ള കേരള സര്‍ക്കാരിന്റെ രശീതും ഫേസ്‌ ബുക്കിലുണ്ട്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW