Tuesday, November 20, 2018 Last Updated 54 Min 41 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.52 AM

പ്രളയത്തില്‍ രക്ഷകരായ മത്സ്യത്തൊഴിലാളികള്‍ ദുരിതാശ്വാസനിധിയിലേക്ക്‌ രണ്ട്‌ ലക്ഷം നല്‍കി

കണ്ണൂര്‍: പ്രളയദുരന്തത്തില്‍പ്പെട്ട ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ കണ്ണൂര്‍ ആയിക്കരയിലെ മത്സ്യത്തൊഴിലാളികളുടെ സംഘടന മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ രണ്ട്‌ ലക്ഷം രൂപ സമാഹരിച്ചു നല്‍കി. ആയിക്കരയിലെ 100 തോണിക്കാരുള്‍പ്പെട്ട പരമ്പരാഗത ചെറുതോണി മത്സ്യത്തൊഴിലാളി സംരക്ഷണ സമിതിയാണ്‌ ദുരിതാശ്വാസനിധിയിലേക്കായി സമാഹരിച്ച രണ്ട്‌ ലക്ഷം രൂപ ജില്ലാ കലക്‌ടര്‍ മീര്‍ മുഹമ്മദ്‌ അലിക്ക്‌ കൈമാറിയത്‌. പ്രസിഡന്റ്‌ സി.പി അശ്‌റഫ്‌, സെക്രട്ടറി എസ്‌. ബിജോയ്‌, ട്രഷറര്‍ ജോസഫ്‌ റോച്ച, സലാം, സുഗുണന്‍ എന്നിവര്‍ ചേര്‍ന്ന്‌ കലക്‌ടര്‍ക്ക്‌ പണം കൈമാറി. സംഘടനയിലെ ഒമ്പത്‌ മത്സ്യത്തൊഴിലാളികള്‍ നാല്‌ ബോട്ടുകളിലായാണ്‌ ചാലക്കുടിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്‌. രക്ഷാപ്രവര്‍ത്തനത്തില്‍ ഒരു തോണി തകര്‍ന്നെങ്കിലും ഇത്‌ സംഘടന തന്നെ നന്നാക്കി കൊടുക്കാനാണ്‌ തീരുമാനം. തോണി നന്നാക്കാനുള്ള സര്‍ക്കാര്‍ സഹായം വേണ്ടെന്ന്‌ എഴുതി നല്‍കിയതായി സെക്രട്ടറി എസ്‌. ബിജോയ്‌ അറിയിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW