Wednesday, September 05, 2018 Last Updated 1 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.52 AM

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഗര്‍ഭിണിയാക്കിയ പ്രതി പിടിയില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹവാഗ്‌ദാനം നല്‍കി ബലാത്സംഗം ചെയ്‌ത് ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി രണ്ടര വര്‍ഷത്തിനു ശേഷം പിടിയില്‍. തൃശൂര്‍ എളവള്ളി പഞ്ചായത്തിലെ ചിറ്റാട്ടുകര സ്വദേശി അരിമ്പൂര്‍ വീട്ടില്‍ എ.എ.റൈജു (38) ആണ്‌ പിടിയിലായത്‌. 2015 ലാണ്‌ പരിയാരം പഞ്ചായത്തില്‍ താമസിക്കുന്ന പെണ്‍കുട്ടിയെ ഇയാള്‍ പീഡിപ്പിച്ചത്‌. അനുജന്‌ വിവാഹാലോചനയുമായാണ്‌ ഇയാള്‍ പെണ്‍കുട്ടി താമസിക്കുന്ന കോളനിയില്‍ എത്തിയത്‌. ഇവിടെ നിന്നും പെണ്‍കുട്ടിയെ പരിചയപ്പെട്ട ഇയാള്‍ മൊബൈല്‍ നമ്പര്‍ വാങ്ങിയ ശേഷം ഫോണ്‍ വിളിച്ച്‌ സൗഹൃദം സ്‌ഥാപിക്കുകയായിരുന്നു. ഇടയ്‌ക്ക് പെണ്‍കുട്ടിയെ കാണാനെത്തിയ റൈജു വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു.
ഗര്‍ഭിണിയാണെന്ന്‌ അറിഞ്ഞതോടെ വിദേശത്തേക്ക്‌ കടന്ന റൈജുവിനെ കണ്ടെത്താനായി തളിപ്പറമ്പ സിഐ ലുക്കൗട്ട്‌ നോട്ടീസ്‌ പ്രസിദ്ധീകരിച്ചിരുന്നു. വിദേശത്തുനിന്നും ഇന്നലെ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിയ പ്രതിയെ എമിഗ്രേഷന്‍ അധികൃതര്‍ തടഞ്ഞ്‌ വയ്‌ക്കുകയായിരുന്നു. വിവരമറിഞ്ഞ്‌ സ്‌ഥലത്ത്‌ എത്തിയ പരിയാരം മെഡിക്കല്‍ കോളജ്‌ പോലീസ്‌ ഇയാളെ കസ്‌റ്റഡിയില്‍ എടുത്തു. തളിപ്പറമ്പ പോലീസ്‌ സ്‌റ്റേഷനില്‍ രാവിലെ എത്തിച്ച പ്രതിയുടെ രക്‌തസാമ്പിള്‍ ഡിഎന്‍എ ടെസ്‌റ്റിനായി ശേഖരിച്ചിട്ടുണ്ട്‌.
തളിപ്പറമ്പ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ജെ.വിനോയിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്‌ത പ്രതിയുടെ അറസ്‌റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്‌. പ്രതി വിദേശത്തേക്ക്‌ കടന്ന ശേഷം യുവതി ഒരു ആണ്‍കുട്ടിയെ പ്രസവിക്കുകയും ചെയ്‌തിരുന്നു. പിന്നീട്‌ വിവാഹിതയായ പെണ്‍കുട്ടി നേരത്തെ നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ്‌ സംഭവം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ പോക്‌സോ പ്രകാരമാണ്‌ കേസ്‌. ഡി.എന്‍.എ പരിശോധനക്കായി അടുത്ത ദിവസം കുട്ടിയുടെ രക്‌തസാമ്പിളും ശേഖരിക്കും. വിവാഹിതനും രണ്ട്‌ കുട്ടികളുടെ പിതാവുമായ ഇയാള്‍ക്കെതിരെ ബാലാല്‍സംഗത്തിനും കേസ്‌ എടുത്തിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW