Wednesday, September 26, 2018 Last Updated 1 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.52 AM

നഗ്നചിത്രങ്ങള്‍ കാട്ടി ബ്ലാക്ക്‌മെയിലിംഗ്‌: രണ്ടു പ്രതികളെ കസ്‌റ്റഡിയില്‍ വാങ്ങി

തളിപ്പറമ്പ്‌: തളിപ്പറമ്പ്‌ ബ്ലാക്ക്‌മെയിലിംഗ്‌ കേസിലെ മുഖ്യപ്രതി കോഴിക്കോട്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടു. കുറുമാത്തൂര്‍ ചൊര്‍ക്കളയിലെ കൊടിയില്‍ റുവൈസ്‌ (22) ആണ്‌ കഴിഞ്ഞ ദിവസം രാത്രി 10 മണിയോടെ വാര്‍ഡില്‍ നിന്നും രക്ഷപ്പെട്ടത്‌. രക്‌താര്‍ബുദരോഗിയായ റുബൈസിനെ മൂന്ന്‌ ദിവസം മുമ്പാണ്‌ കണ്ണൂര്‍ സ്‌പെഷല്‍ സബ്‌ ജയിലില്‍ നിന്നും രക്‌തം ഛര്‍ദിച്ചതിനെ തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജ്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയത്‌. കേസിലെ മറ്റുപ്രതികളായ അമല്‍ദേവ്‌, ഇര്‍ഷാദ്‌ എന്നിവരെ പോലീസ്‌ കസ്‌റ്റഡിയില്‍ വാങ്ങി. ഇവരില്‍ നിന്ന്‌ രഹസ്യക്യാമറ, ലാപ്‌ടോപ്പ്‌, പെന്‍ഡ്രൈവ്‌, വാട്‌സപ്പ്‌ രേഖകള്‍ എന്നിവ പിടിച്ചെടുത്തു. കഴിഞ്ഞ ഏപ്രില്‍ 3 ന്‌ ഏഴാംമൈലില്‍ പള്ളിയില്‍ നിസ്‌ക്കരിക്കുവാന്‍ വന്ന തളിപ്പറമ്പിലെ ചെറുകുന്നോന്‍ ഹൗസില്‍ ഷബീറിന്റെ ഹോണ്ട ആക്‌ടീവ സ്‌കൂട്ടര്‍ മോഷ്‌ടിച്ച കേസില്‍ ആഗസ്‌റ്റ് 20ന്‌ റുബൈസിനെ തളിപ്പറമ്പ പോലീസ്‌ പിടികൂടിയിരുന്നു. തുടര്‍ന്നുള്ള ചോദ്യം ചെയ്ലില്‍ യബ്ലാക്ക്‌മെയിലിംഗിലൂടെ ലക്ഷങ്ങള്‍ തട്ടുന്ന സംഘത്തെ കുറിച്ച്‌ വിവരം ലഭിക്കുകയും റുവൈസ്‌ ഉള്‍പ്പെടെ നാല്‌ പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. ഹണി ട്രാപ്പ്‌ കേസില്‍ ബ്ലാക്ക്‌ മെയില്‍ സംഘം ഉപയോഗിച്ച ലാപ്‌ടോപ്പ്‌ പോലീസ്‌ കണ്ടെത്തിയിരുന്നു. നിരവധി കേസുകളില്‍ ഉള്‍പ്പെട്ട റുവൈസിനെ കര്‍ണ്ണാട ബാഗ മണ്ഡലത്ത്‌ വെച്ച്‌ സ്വര്‍ണ്ണമാല മോഷ്‌ടിച്ച സംഭവത്തില്‍ കസ്‌റ്റഡിയിലെടുക്കുവാന്‍ കര്‍ണ്ണാടക പോലീസ്‌ കോഴിക്കോട്ടെത്തിയിരുന്നു.ഇവര്‍ എത്തിയതറിഞ്ഞ ഇയാള്‍ ആശുപത്രിയില്‍ നിന്നും രക്ഷപ്പെട്ടതായാണ്‌ പോലീസ്‌ പറയുന്നത്‌. റുവൈസിനെ കണ്ടെത്തുന്നതിനായി വ്യാപകമായി തെരച്ചില്‍ ആരംഭിച്ചതായി ഡിവൈ.എസ്‌.പി കെ.വി.വേണുഗോപാല്‍ പറഞ്ഞു.

Ads by Google
Advertisement
Wednesday 05 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW