Sunday, November 18, 2018 Last Updated 1 Min 30 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.52 AM

തെങ്ങിന്‌ ജൈവവളം പദ്ധതി: 30നകം ബില്ല്‌ സമര്‍പ്പിക്കണം

ഇരിട്ടി: അയ്ന്‍യകുന്ന്‌ പഞ്ചായത്തില്‍ ജനകീയാസൂത്രണ പദ്ധതി പ്രകാരം തെങ്ങിന്‌ ജൈവവളം പദ്ധതിയില്‍ അപേക്ഷ നല്‍കിയ മുഴുവന്‍ കര്‍ഷകരും ഒരു ഏക്കറിന്‌ എഴുപത്‌ തെങ്ങ്‌ പ്രകാരം ഒരാള്‍ക്ക്‌ പരമാവധി നുറു തെങ്ങിന്‌ കൃഷി വകുപ്പിന്റെ അംഗീകാരമുള്ള ഏത്‌ ഡിപ്പോയില്‍ നിന്നും ജൈവവളം വാങ്ങി സപ്‌തംബര്‍ 30 ന്‌ മുന്‍പ്‌ ബില്ല്‌ കൃഷിഭവനില്‍ സമര്‍പ്പിക്കണമെന്ന്‌ അധികൃതര്‍ അറിയിച്ചു
2018-19 വര്‍ഷ ഭൂനികുതി രസീത്‌, ബാങ്ക്‌ അക്കൗണ്ടിന്റെ കോപ്പി, ആധാര്‍ കോപ്പി എന്നിവയും നല്‍കണം. പഞ്ചായത്ത്‌ നിജപ്പെടുത്തിയ സബ്‌സിഡി 75 ശതമാനം കര്‍ഷകരുടെ അക്കൗണ്ടിലേക്ക്‌ നേരിട്ട്‌ നല്‍കുന്നതായിരിക്കും.
ആനപ്പന്തി ബാങ്കിന്റെ അങ്ങാടിക്കടവ്‌, വാണിയപ്പാറ ഡിപ്പോകള്‍, കരിക്കോട്ടക്കരി മാമല ഡിപ്പോ, ചമ്പക്കുളം ഫെര്‍ട്ടിലൈസേര്‍സ്‌, എടൂര്‍ കെ കെ. ട്രേഡേര്‍സ്‌, കിളിയന്തറ സര്‍വ്വീസ്‌ സഹകരണബേങ്ക്‌ ഡിപ്പോ വള്ളിത്തോട്‌ , മാടത്തില്‍, കൃഷി വകുപ്പിന്റെ അംഗീകാരമുള്ള മറ്റു ഡിപ്പോകള്‍ എന്നിവയില്‍ നിന്നും വളം കര്‍ഷകന്‌ നേരിട്ട്‌ വാങ്ങാവുന്നതാണ്‌.
വാഴഗ്രാമം, പമ്പ്‌സെറ്റ്‌ വിതരണം എന്നീ പദ്ധതികള്‍ പ്രകാരം ആനുകൂല്യത്തിന്‌ അപേക്ഷിച്ചവര്‍ ഭൂനികുതി രസീത്‌, ബാങ്ക്‌ അക്കൗണ്ടിന്റെ കോപ്പി, ആധാര്‍കോപ്പി എന്നിവ സഹിതം കരിക്കോട്ടക്കരി കൃഷിഭവനില്‍ ഹാജരായി ആനുകൂല്യം കൈപ്പറ്റണമെന്നും സെക്രട്ടറി അറിയിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.52 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW