Wednesday, February 20, 2019 Last Updated 12 Min 23 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

ഇന്ന്‌ അധ്യാപകദിനം പഠിച്ച സ്‌കൂളിന്റെ അമരക്കാരനായി ഉണ്ണിക്കൃഷ്‌ണന്‍ നായര്‍

uploads/news/2018/09/245909/4.jpg

നെടുങ്കണ്ടം: പഠിച്ച സ്‌കൂളിന്റെ അമരക്കാരനായുള്ള വേഷപ്പകര്‍ച്ചയിലാണു കല്ലാര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹെഡ്‌മാസ്‌റ്റര്‍ കെ.ആര്‍. ഉണ്ണികൃഷ്‌ണന്‍ നായര്‍.
അധ്യാപകദിനം വന്നെത്തുമ്പോള്‍ പൂര്‍വവിദ്യാര്‍ഥി അമരത്ത്‌ നില്‍ക്കുന്ന അപൂര്‍വ സൗഭാഗ്യത്തിലൂടെയാണു ജില്ലയിലെ ഏറ്റവുമധികം വിദ്യാര്‍ഥികള്‍ പഠിക്കുന്ന കല്ലാര്‍ സ്‌കൂള്‍ കടന്നുപോകുന്നത്‌.
വിദ്യാര്‍ഥിയായും അധ്യാപകനായും പ്രധാന അധ്യാപകനായുമുള്ള അനുഭവങ്ങള്‍ പഴമയും പുതുമയും കലര്‍ത്തി പങ്കിടുകയാണ്‌ ഈ ഗുരുനാഥന്‍. ഭാഷാടിസ്‌ഥാനത്തില്‍ സംസ്‌ഥാനം രൂപീകൃതമായപ്പോള്‍ ഈ പ്രദേശം കേരളത്തില്‍ നിലനിര്‍ത്താന്‍ അന്നത്തെ തിരുക്കൊച്ചി മുഖ്യമന്ത്രിയായിരുന്ന പട്ടം താണുപിള്ള കര്‍ഷകരെ കുടിയിരുത്തിയ നാടാണ്‌ പട്ടം കോളനി. പട്ടംകോളനിയുടെ ഉത്ഭവത്തോളം പഴക്കമുണ്ട്‌ ഈ വിദ്യാലയത്തിനും. കുടിയിരുത്തപ്പെട്ട ആദ്യകാല കര്‍ഷകരായ തൂക്കുപാലം കരമങ്ങാട്ട്‌ കെ.കെ. രാമന്‍ നായര്‍-കമലാക്ഷിയമ്മ ദമ്പതികളുടെ ഇളയ മകനായ കെ.ആര്‍. ഉണ്ണികൃഷ്‌ണന്‍ നായര്‍ കല്ലാര്‍ സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
1980-ല്‍ സ്‌കൂളിലെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കോടെ പത്താം ക്ലാസ്‌ പാസായ ഇദ്ദേഹം ഗണിത ശാസ്‌ത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്‌ഥമാക്കി. 1997-ലാണ്‌ സ്‌കൂളില്‍ അധ്യാപകനായി എത്തുന്നത്‌. വിദ്യാര്‍ഥികള്‍ക്ക്‌ ഏറെ പ്രിയപ്പെട്ട കണക്ക്‌ അധ്യാപകനായി മാറി. കഴിഞ്ഞവര്‍ഷം പ്രഥമാധ്യാപകനായി നെടുങ്കണ്ടം ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ജോലി ചെയ്‌ത ശേഷമാണു കല്ലാര്‍ സ്‌കൂളിലെത്തുന്നത്‌.
തുടര്‍ന്ന്‌ സ്‌കൂളിന്റെ വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിച്ചു വരുന്നു. സര്‍ക്കാര്‍ അധ്യാപക സംഘടനയുടെ മുന്‍ ജില്ലാ പ്രസിഡന്റും കെ.പി.എസ്‌.ടി.എയുടെ സംസ്‌ഥാന ഭാരവാഹിയുമാണ്‌. ജില്ലാ ടി.ബി. സെന്ററില്‍ ഉദ്യോഗസ്‌ഥയായ ബിന്ദുവാണു ഭാര്യ. ബിരുദ വിദ്യാര്‍ഥിനിയായ കൃഷ്‌ണപ്രിയയും പ്ലസ്‌ടു വിദ്യാര്‍ഥിനി ദേവികൃഷ്‌ണയും മക്കളാണ്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW