Friday, November 16, 2018 Last Updated 1 Min 32 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

അവിശ്വസനീയം കൊലപാതകം; കീഴടങ്ങല്‍ നാടകീയം

uploads/news/2018/09/245906/1.jpg

തൊടുപുഴ: അച്‌ഛന്റെ പ്രായമുള്ള അയല്‍വാസിയെ ഇരുപതുകാരന്‍ അരിവാളുകൊണ്ട്‌ ഒറ്റവെട്ടിനു കൊലപ്പെടുത്തിയ സംഭവം നാടിനെ ഞെട്ടിച്ചു. സംഭവം ഇനിയും നാട്ടുകാര്‍ക്ക്‌ വിശ്വസിക്കാനായിട്ടില്ല.
പ്രതി കോടിക്കുളം ചെമ്മായത്ത്‌ ആന്‍സണും കൊല്ലപ്പെട്ട സദാനന്ദനും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത്‌ അരുംകൊലയിലേക്കു നയിക്കുമെന്ന്‌ നാട്ടുകാരോ ഇരുവരുടെയും ബന്ധുക്കളോ കരുതിയിരുന്നില്ല.
ഇരുവരുടെയും പ്രായം തമ്മിലുള്ള അന്തരം പരിഗണിച്ചിരുന്ന നാട്ടുകാര്‍ക്ക്‌ ആന്‍സണ്‍ ഇത്തരമൊരു കൃത്യം ചെയ്‌തതു വിശ്വസിക്കാനാവുന്നില്ല.
എന്നാല്‍ സദാനന്ദന്‌ എന്നെങ്കിലും ഒരു തിരിച്ചടി നല്‍കുമെന്ന്‌ ആന്‍സണ്‍ മറ്റൊരു സുഹൃത്തിനോട്‌ നടത്തിയ വെളിപ്പെടുത്തല്‍ പോലീസിനു നിര്‍ണായക തെളിവായി. സദാനന്ദനുമായി വിരോധം വച്ചുപുലര്‍ത്തുന്നവരിലേക്കാണ്‌ ആദ്യം അന്വേഷണം നീണ്ടത്‌. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതി തൊടുപുഴ ഡിെവെ.എസ്‌.പിയുടെ ഓഫീസില്‍ കീഴടങ്ങി. കൊല നടത്തിയതിനെക്കുറിച്ച്‌ ആന്‍സണ്‍ ഫോണില്‍ വിളിച്ചറിയിച്ചതിന്‍പ്രകാരം പിതാവ്‌ സാജന്‍ വീട്ടിലെത്തി പ്രതിയെ സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
കൊല നടന്നതായി പോലീസിനു വ്യക്‌തമായശേഷം രണ്ടുമണിക്കൂറിനകം പ്രതി കീഴടങ്ങി. െവെകിട്ടോടെ കൊലപാതക കാരണത്തെക്കുറിച്ചു പോലീസ്‌ വെളിപ്പെടുത്തുകയും ചെയ്‌തു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണങ്ങള്‍ക്കായി പോലീസ്‌ സ്‌റ്റേഷനിലേക്ക്‌ വിളിപ്പിച്ചത്‌ ഏറെയും യുവാക്കളെയായിരുന്നു. കൊല നടത്തിയ ദിവസം ആന്‍സണ്‍ വഴിയില്‍ കണ്ടു സംസാരിച്ച യുവാക്കളെ ഉള്‍പ്പടെ ചോദ്യം ചെയ്‌തു.
ഒരു പകല്‍കൊണ്ട്‌ അന്വേഷണവും തെളിവെടുപ്പും പൂര്‍ത്തിയായി. ആദ്യകാലത്ത്‌ സദാനന്ദദും ആന്‍സനുമായി പ്രശ്‌നങ്ങള്‍ ഇല്ലാതിരുന്നെങ്കിലും അടുത്തകാലത്ത്‌ തെറ്റി.
ഇരുവരും താമസിച്ചിരുന്ന കാളിയാര്‍ എസ്‌റ്റേറ്റ്‌ ലയത്തില്‍ ഒഴിഞ്ഞു കിടന്നിരുന്ന മുറിയില്‍ ആന്‍സണ്‍ സുഹൃത്തുക്കളുമായെത്തി മദ്യപിച്ചിരുന്നു. മുറിയില്‍നിന്നും രാത്രി ശബ്‌ദം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച്‌ എസ്‌റ്റേറ്റ്‌ അധികൃതര്‍ക്കു പരാതി ലഭിച്ചു. ഇതിനു പിന്നില്‍ സദാനന്ദനാണെന്ന ധാരണയാണ്‌ ഇവര്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ക്ക്‌ തുടക്കം. പീന്നീട്‌ ഇവര്‍ തമ്മില്‍ വാക്കു തര്‍ക്കങ്ങള്‍ പതിവായി.
മാത്രവുമല്ല ഇതോടൊപ്പം ആന്‍സണ്‍ കഞ്ചാവ്‌ ഉപയോഗിക്കുന്നതായി സദാനന്ദന്‍ പറഞ്ഞുപരത്തിയതായും ഇതാണ്‌ കൊലപാതകത്തിലേക്കു നയിച്ചതെന്നും പോലീസ്‌ വ്യക്‌തമാക്കുന്നു. എന്നാല്‍ ക്രൂരമായ കൊലപാതകത്തിന്‌ ഇതൊക്കെ ഒരു കാരണമാകുമോ എന്ന ചോദ്യമാണ്‌ അവശേഷിക്കുന്നത്‌. ഡിെവെ.എസ്‌.പി: കെ.പി. ജോസ്‌, കാളിയാര്‍ എസ്‌.ഐ: ടി.എ. യൂനസ്‌, കരിമണ്ണൂര്‍ എസ്‌.ഐ: ക്ലീറ്റസ്‌ കെ.ജോസഫ്‌, കാളിയാര്‍ എസ്‌.ഐ: പി.ടി. ബിജോയി, തൊടുപുഴ എസ്‌.ഐ: വി.സി. വിഷ്‌ണുകുമാര്‍, കരിമണ്ണൂര്‍ എസ്‌.ഐ: വി.പി. ബഷീര്‍, എ.എസ്‌.ഐ: പി.എന്‍. സന്തോഷ്‌, സി.പി.ഒ. ജയ്‌മോന്‍ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW