Wednesday, November 14, 2018 Last Updated 14 Min 55 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

പ്രളയത്തില്‍ വീട്‌ നശിച്ചു; വിദ്യാര്‍ഥിനിക്ക്‌ സാന്ത്വനവുമായി സഹപാഠികള്‍

വണ്ടിപ്പെരിയാര്‍: പ്രളയത്തില്‍ എല്ലാം നഷ്‌ടപ്പെട്ട വിദ്യാര്‍ഥിനിക്കു സാന്ത്വനവുമായി സഹപാഠികളെത്തി.
യൂണിഫോം ഉള്‍പ്പെടെയുള്ള വസ്‌ത്രങ്ങളും ഭക്ഷ്യവസ്‌തുക്കളും കൂട്ടുകാരില്‍നിന്ന്‌ ഏറ്റുവാങ്ങുമ്പോള്‍ ആ ഏഴാം ക്ലാസുകാരിയുടെ കണ്ണുകള്‍ ഈറനണിഞ്ഞു. വണ്ടിപ്പെരിയാര്‍ ഗവ. യു.പി. സ്‌കൂള്‍ വിദ്യാര്‍ഥിനി എല്‍സിന്റെ കറുപ്പുപാലത്തെ വീടാണു കഴിഞ്ഞ 16 ന്‌ മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ 13 ഷട്ടറുകളും തുറന്നപ്പോഴുണ്ടായ വെള്ളപ്പാച്ചിലില്‍ വെള്ളത്തിനടിയിലായത്‌.
ഇതോടെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറിയ കുടുംബം നിലവില്‍ ബന്ധുവിന്റെ വീട്ടിലാണു കഴിയുന്നത്‌. ഓണാവധിക്കുശേഷം സ്‌കൂളിലെത്തിയ കുട്ടികള്‍ വീട്‌ ഉള്‍പ്പെടെ എല്ലാം നഷ്‌ടമായ കൂട്ടുകാരിയെ സഹായിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
അധികമായി ഉണ്ടായിരുന്ന ഒരു യൂണിഫോം എല്‍സിനു നല്‍കാന്‍ സഹപാഠികളിലൊരാള്‍ തയാറായി. കുട്ടികള്‍ തങ്ങളുടെ ചെറിയ സമ്പാദ്യങ്ങളെല്ലാം സ്വരുക്കൂട്ടി സ്‌കൂളിലെത്തുകയും വിവരം അധ്യാപകരെ അറിയിക്കുകയും ചെയ്‌തു. അധ്യാപകരുടെ അനുമതിയോടെ കഴിഞ്ഞദിവസം രാവിലെ എല്‍സിനെ സന്ദര്‍ശിച്ച്‌ പഠനോപകരണങ്ങളും ഭക്ഷ്യവസ്‌തുക്കളും വസ്‌ത്രങ്ങളും കൈമാറുകയായിരുന്നു.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW