Wednesday, September 05, 2018 Last Updated 1 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

ഏലച്ചെടിക്ക്‌ അഴുകല്‍ രോഗം

അണക്കര: കാലവര്‍ഷത്തിനൊടുവില്‍ ഏലച്ചെടിക്ക്‌ അഴുകല്‍ രോഗം വ്യാപകമായതോടെ ശരങ്ങള്‍ മുറിച്ചെടുത്തു വിളവെടുപ്പ്‌ ആരംഭിച്ചു.
രോഗബാധയില്‍ ഉല്‍പ്പാദനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിലാണു ശരത്തില്‍ ശേഷിക്കുന്ന കായകള്‍ പറിച്ചെടുക്കാന്‍ തുടങ്ങിയത്‌. ഹൈറേഞ്ചിലെ ഭൂരിഭാഗം ഏലത്തോട്ടങ്ങളും രോഗബാധയുടെ പിടിയിലാണ്‌. തുടര്‍ച്ചയായി മഴ പെയ്യുമ്പോഴാണ്‌ ഏലത്തിന്റെ വേരും ശരവും അഴുകിപ്പോകുന്നത്‌. ഇതോടെ ചെടി മഞ്ഞളിച്ചു കരിഞ്ഞുണങ്ങും. ഇത്തരത്തില്‍ ഉണങ്ങിയ ശരങ്ങള്‍ മുറിച്ചെടുത്തു വിളവെടുക്കുകയാണു കര്‍ഷകര്‍. കാലവര്‍ഷം മുന്നില്‍ക്കണ്ട്‌ കര്‍ഷകര്‍ തോട്ടങ്ങളില്‍ വളവും കീടനാശിനിയും പ്രയോഗിച്ചിരുന്നു. എന്നാല്‍ പ്രളയത്തിനൊടുവില്‍ കൃഷിനാശവും രോഗബാധയും കര്‍ഷകരുടെ പ്രതീക്ഷകള്‍ക്കു മങ്ങലേല്‍പ്പിച്ചു. ചെറുകിട കര്‍ഷകര്‍ കടം വാങ്ങിയും വായ്‌പയെടുത്തുമാണു കൃഷിചെയ്‌തത്‌.
വന്‍ തുകയ്‌ക്ക്‌ ഏലത്തോട്ടങ്ങള്‍ പാട്ടത്തിനെടുത്തവരും സാമ്പത്തിക പ്രതിസന്ധിയിലായി.വെള്ളാരംകുന്ന്‌ കണിപ്പറമ്പില്‍ വര്‍ക്കിച്ചന്റെ രണ്ടേക്കര്‍ പുരയിടത്തിലെ ഏലംകൃഷി പൂര്‍ണമായും അഴുകി നശിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW