Saturday, July 20, 2019 Last Updated 46 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

ദുരിതബാധിതര്‍ക്ക്‌ എല്ലാ സഹായവും ലഭ്യമാക്കും: എം.എം. മണി

ഇടുക്കി: പ്രകൃതി ദുരന്തത്തില്‍പെട്ടവര്‍ക്ക്‌ അര്‍ഹമായ എല്ലാ ആനൂകൂല്യങ്ങളും ലഭ്യമാക്കുമെന്നും ആര്‍ക്കും ആശങ്ക വേണ്ടെന്നും വൈദ്യുതി വകുപ്പ്‌ മന്ത്രി എം.എം. മണി പറഞ്ഞു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ ജില്ലയില്‍ നിന്നുള്ള ധനസമാഹരണവുമയി ബന്ധപ്പെട്ട്‌ കലക്‌ടറേറ്റില്‍ ചേര്‍ന്ന ആലോചനായോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
അര്‍ഹരായ മുഴുവന്‍ ആളുകള്‍ക്കും ദുരിതാശ്വാസ സഹായം എത്തിക്കാന്‍ സര്‍ക്കാര്‍ സംവിധാനം കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കുന്നുണ്ടെന്ന്‌ മന്ത്രി വ്യക്‌തമാക്കി. ജില്ലയിലെ തകര്‍ന്ന റോഡുകള്‍ പുനരുദ്ധരിക്കാനും കാര്‍ഷിക മേഖലകളില്‍ പുനരുദ്ധരിക്കാനും കര്‍മ്മപദ്ധതികള്‍ നടപ്പാക്കും. കാര്‍ഷിക വായ്‌പകള്‍ക്കു മൊറോട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്‌. രണ്ട്‌ ദിവസത്തിലധികം വെള്ളം കെട്ടിനില്‍ക്കുക, മണ്ണിടിച്ചില്‍ തുടങ്ങിയ കാരണങ്ങളാല്‍ വീട്‌ വാസയോഗ്യമല്ലാതായ ഓരോ കുടുംബത്തിനും ഒറ്റപ്രാവശ്യത്തെ ആശ്വാസ ധനസഹായമായിട്ടാണ്‌ 10,000 രൂപ നല്‍കുന്നത്‌. ഇതിനു ക്യാമ്പില്‍ കഴിയണമെന്നില്ല. പൂര്‍ണമായും തകര്‍ന്നതോ പൂര്‍ണമായും വാസയോഗ്യമല്ലാതാവുകയോ ചെയ്‌ത വീട്‌ ഒന്നിന്‌ നാലു ലക്ഷം രൂപയും വീടും സ്‌ഥലവും നഷ്‌ടപ്പെട്ടവര്‍ക്ക്‌ ഇതിനു പുറമെ 3 മുതല്‍ 5 വരെ സെന്റ്‌ സ്‌ഥലം വാങ്ങുന്നതിനായി പരമാവധി ആറുലക്ഷം രൂപയും നല്‍കും.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു ജനങ്ങള്‍ക്ക്‌ സ്വമേധയാ സംഭാവനകള്‍ നല്‍കുന്നതിന്‌ കലക്‌ട്രേറ്റിലും താലൂക്ക്‌, വില്ലേജ്‌ ഓഫീസുകളിലും സൗകര്യമേര്‍പ്പെടുത്തുമെന്ന്‌ ജില്ലാ കലക്‌ടര്‍ കെ.ജീവന്‍ ബാബു അറിയിച്ചു.
തകര്‍ന്നതും വാസയോഗ്യമല്ലാത്തതുമായ വീടുകളുടെ കണക്കെടുപ്പ്‌ പഞ്ചായത്ത്‌ തലത്തില്‍ ജനപ്രതിനിധികളുടെ സഹകരണത്തോടെ നടത്തണമെന്ന്‌ ജോയ്‌സ്‌ ജോര്‍ജ്‌ എം.പി. പറഞ്ഞു. ചെറുകിട നാമമാത്ര കര്‍ഷകരുടെ വായ്‌പകള്‍ക്ക്‌ പലിശ ഇളവ്‌ ലഭ്യമാക്കണമെന്നു റോഷി അഗസ്‌റ്റിന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. പി.എം.ജി. റോഡുകളും പഞ്ചായത്ത്‌ റോഡുകളും നന്നാക്കാന്‍ അടിയന്തര നടപടിയുണ്ടാക്കണമെന്ന്‌ എസ്‌. രാജേന്ദ്രന്‍ എം.എല്‍.എ. പറഞ്ഞു.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൊച്ചുത്രേസ്യ പൗലോസ്‌, വൈസ്‌ പ്രസിഡന്റ്‌ മാത്യു ജോണ്‍, നികുതി വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡേ, കലക്‌ടര്‍ കെ.ജീവന്‍ബാബു, ദേവികുളം സബ്‌ കലക്‌ടര്‍ വി.ആര്‍. പ്രേംകുമാര്‍, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാരായ ആഗസ്‌തി അഴകത്ത്‌, ലിസിയമ്മ ജോസ്‌, പഞ്ചായത്ത്‌ പ്രസിഡന്റുമാരായ എ.എല്‍.ബാബു, ആന്‍സി തോമസ്‌, ഡോളി ജോസ്‌, എലിക്കുട്ടി മാണി, ഷൈനി അഗസ്‌റ്റിന്‍, ഷീബ രാജശേഖരന്‍, കുട്ടിയമ്മ മൈക്കിള്‍, സുലേഖ ടി.എസ്‌, ശാന്തി ഹരിദാസ്‌, കെ.സത്യന്‍, ഷീബ സുരേഷ്‌, ഷീബ ജയന്‍, ലിസി ജോസഫ്‌, ബിന്ദു സജീവ്‌, കെ.എസ്‌.ആര്‍.ടി.സി ഡയറക്‌ടര്‍ സി.വി വര്‍ഗീസ്‌, കെ.കെ ശിവരാമന്‍, ബിനു ജെ.കൈമള്‍, അനില്‍ കൂവപ്ലാക്കന്‍, എം.ജെ ജേക്കബ്‌, ജോര്‍ജ്‌ ജോസഫ്‌ പടവന്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW