Friday, September 14, 2018 Last Updated 2 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

റോഡില്ല, ചികിത്സയുമില്ല; വൃദ്ധദമ്പതികള്‍ക്കു ദുരിതം

അടിമാലി: വീട്ടിലേക്കുള്ള വഴിയടഞ്ഞതോടെ ചികിത്സ കിട്ടാത്തതിനാല്‍ വൃദ്ധദമ്പതികളുടെ ജീവിതം ദുരിതത്തിലായി. രണ്ടരപ്പതിറ്റാണ്ടായി പഞ്ചായത്തിലെ മാലിന്യശേഖരണവുമായി ജോലി ചെയ്‌തിരുന്ന എഴുപത്തെട്ടുകാരനായ ചെറുമുത്തുവും ജന്മനാ അന്ധയായ ഭാര്യ മല്ലികയുമാണു ദുരിതജീവിതം തള്ളിനീക്കുന്നത്‌. ഇവരുവരും തനിച്ചു താമസിക്കുന്ന രാജീവ്‌ ഗാന്ധി കോളനിയിലെ വീട്ടിലേക്കുള്ള വഴി ഇടിഞ്ഞു ദുര്‍ഘടാവസ്‌ഥയിലാണ്‌. 28 വര്‍ഷം പഴക്കമുള്ള ഈ കോളനിയിലെ പതിനഞ്ചു വീടിരിക്കുന്ന സ്‌ഥലത്തേക്കുള്ള നാനൂറു മീറ്ററില്‍ താഴെ മാത്രമുള്ള ഇടുങ്ങിയവഴി കുറ്റമറ്റതാക്കാന്‍ അധികൃതര്‍ക്കായിട്ടില്ല.
അടുത്തിടെ വരെ പഞ്ചായത്തിന്റെ മാലിന്യവണ്ടിയില്‍ മാലിന്യം കയറ്റാനും ഇറക്കാനും പോയിരുന്ന ചെറുമുത്തു രോഗബാധ കലശലായതോടെ വീട്ടില്‍ കിടപ്പിലായിട്ടു നാളുകളായി. മല്ലികയ്‌ക്കു കാഴ്‌ചയില്ലാത്തതിനാലും വഴിയില്ലാത്തതിനാലും ആശുപത്രിയിലേക്ക്‌ എത്താനാകില്ല.
വീടും വഴികളുമെല്ലാം അപകടകരമായതിനാല്‍ ഇവരെയും സര്‍ക്കാര്‍ െഹെസ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിലേക്കു മാറ്റിയിരുന്നു. ഏതാനും ദിവസംമുമ്പ്‌ ഇവരെ തിരികെ വീട്ടില്‍ എത്തിച്ചെങ്കിലും സ്‌ഥിതി വഷളായി.
ആരെങ്കിലും ആശുപത്രിയില്‍ എത്തിച്ചാല്‍ തന്നെ മല്ലികയ്‌ക്ക്‌ ഒപ്പം നിന്ന്‌ ഇദ്ദേഹത്തെ ശുശ്രൂഷിക്കാനും കഴിയില്ല. ഷീറ്റുമേഞ്ഞ ഇവരുടെ വീടും ഭാഗികമായി നശിച്ച നിലയിലാണ്‌. വീടിനു പിന്‍ഭാഗത്തെ മണ്‍തിട്ടയും ഇടിയുന്ന സ്‌ഥിതിയിലാണ്‌. സമീപവാസികളാണ്‌ ഇവര്‍ക്ക്‌ ആശ്രയം. വല്ലപ്പോഴും മാത്രമാണ്‌ ബന്ധുക്കള്‍ വീട്ടിലെത്തുന്നതെന്ന്‌ ഇവര്‍ പറയുന്നു. ഇവരുടെ വീട്ടിലേക്കുള്ള മൂന്നടിയോളം വീതിയുള്ള വഴി കാലവര്‍ഷക്കെടുതിയില്‍ പലയിടത്തും ഇടിഞ്ഞ്‌ സമീപത്തെ സമാന്തരമായൊഴുകുന്ന തോട്ടിലേക്ക്‌ പതിച്ചതോടെ അപകടസാധ്യത വര്‍ധിച്ചിട്ടുണ്ട്‌.
2015-ല്‍ ഈ വഴിയുടെ ഏതാനും ഭാഗത്ത്‌ മാത്രം നിര്‍മിച്ച ഇടുങ്ങിയ ഇരുമ്പുനടപ്പാലവും തുരുമ്പെടുത്തു നശിക്കുകയാണ്‌. ഇതിന്റെ അടിഭാഗത്തുള്ള കോണ്‍ക്രീറ്റ്‌ കാലും എതുസമയവും ഇടിഞ്ഞുപോകാവുന്ന നിലയിലാണ്‌. താഴെ അമ്പത്‌ അടിയോളം താഴ്‌ചയിലുള്ള തോടാണ്‌ വഴിക്ക്‌ സമാന്തരമായുള്ളത്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW