Wednesday, November 21, 2018 Last Updated 54 Min 0 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

മഹാശുചിത്വയജ്‌ഞത്തില്‍ പങ്കെടുത്ത്‌ ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്ത്‌

ചെറുതോണി: ഇടുക്കി ബ്ലോക്ക്‌ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ തടിയമ്പാട്‌ ചപ്പാത്ത്‌ പ്രദേശത്തും പെരിയാറിന്റെ തീരങ്ങളിലും വീടുകളിലും അവശേഷിച്ച പ്ലാസ്‌റ്റിക്‌, തുണി, കുപ്പികള്‍ മുതലായ അജൈവ മാലിന്യങ്ങള്‍ തരംതിരിച്ചു പ്രത്യേകം ചാക്കുകളില്‍ ശേഖരിച്ചു.
മുഴുവന്‍ ജീവനക്കാരും ഘടക സ്‌ഥാപനങ്ങളിലെ ഭൂരിപക്ഷം ജീവനക്കാരും എ.ഡി.സി. ഓഫീസ്‌, പി.എ.യു, ജില്ലാ പ്ലാനിങ്‌ ഓഫീസ്‌ മുതലായ ഓഫീസുകളില്‍ നിന്നുള്ള ജീവനക്കാരും ഇടുക്കി പോലീസ്‌ സ്‌റ്റേഷനില്‍നിന്നുള്ള 28 സിവില്‍ പോലീസ്‌ ഓഫീസര്‍മാരും സേവിങ്‌സ്‌ ഏജന്റുമാരും സന്നദ്ധസംഘടനകള്‍ എന്നിവയില്‍നിന്നായി ഇരുന്നൂറോളം പേര്‍ പങ്കെടുത്തു.
ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആഗസ്‌തി അഴകത്ത്‌ തടിയമ്പാട്‌ ചപ്പാത്ത്‌ പ്രദേശത്തെ ശുചീകരണപ്രവര്‍ത്തനം ഉദ്‌ഘാടനം ചെയ്‌തു. ജില്ലാ പ്ലാനിങ്‌ ഓഫീസര്‍ ലിറ്റി മാത്യു, ജില്ലാ വിമന്‍സ്‌ വെല്‍ഫെയര്‍ ഓഫീസര്‍ നൈസി റഹ്‌മാന്‍, ബ്ലോക്ക്‌ ഡെവലപ്പ്‌മെന്റ്‌ ഓഫീസര്‍ ടി.സി. ഗോപാലകൃഷ്‌ണന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ ജോര്‍ജ്‌ വി.എ, ബിജു കാനത്തില്‍, ജലജ ഷാജി, മോളി ഗീവര്‍ഗീസ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW