Friday, September 14, 2018 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.51 AM

കാര്‍ബണ്‍ഡയോക്‌സൈഡ്‌ ക്ഷാമം; സോഡാ വ്യവസായം സ്‌തംഭനത്തിലേക്ക്‌

ഉപ്പുതറ: കാര്‍ബണ്‍ഡയോക്‌സൈഡ്‌ സിലിണ്ടര്‍ ക്ഷാമത്തെത്തുടര്‍ന്നു സോഡാ വ്യവസായം പ്രതിസന്ധിയില്‍. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന്‌ ഫാക്‌ട് കാര്‍ബണ്‍ഡ യോക്‌സൈഡ്‌ ഉല്‍പ്പാദനം നിര്‍ത്തിയതാണു തിരിച്ചടിയായത്‌. ഇതോടെ സിലിണ്ടര്‍ വില കുത്തനെ ഉയര്‍ന്നു.
കാര്‍ബണ്‍ഡയോക്‌സൈഡ്‌ സിലിണ്ടര്‍ വില ആയിരം രൂപ വര്‍ധിച്ച്‌ 2200 രൂപയിലെത്തി. ഫാക്‌ടിന്റെ ആലുവയിലെ ഫാക്‌ടറിയിലെ ഉല്‍പ്പാദനം നിര്‍ത്തുന്നതിനു മുമ്പ്‌ 1200 രൂപയായിരുന്നു. നിലവില്‍ ഗോവയില്‍നിന്നാണു സിലിണ്ടറുകള്‍ എത്തുന്നത്‌.ഇടനിലക്കാര്‍ വഴി എത്തുന്നതിനാല്‍ കമ്മിഷന്‍, ഗതാഗതച്ചെലവ്‌ എന്നീ ഇനങ്ങളിലായി കൂടുതല്‍ തുക നല്‍കേണ്ടിവരുന്നു. അമോണിയത്തില്‍ നിന്നാണു കാര്‍ബണ്‍ഡയോക്‌സൈഡ്‌ ഉല്‍പ്പാദിപ്പിക്കുന്നത്‌. പുറത്തുനിന്നു കൂടുതലായി അമോണിയം എത്തുന്നതിനാല്‍ ഫാക്‌ടില്‍ ഇതിന്റെ ഉല്‍പ്പാദനം കാര്യമായിരുന്നില്ല. ഉല്‍പ്പാദനം നിലച്ചതോടെ ഇവിടുത്തെ യന്ത്രസാമഗ്രികള്‍ നശിക്കുകയാണ്‌. സിലിണ്ടര്‍ വില ഇനിയും കൂടിയാല്‍ ചെറുകിട സോഡാ വ്യവസായങ്ങള്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടിവരും.
ജില്ലയില്‍ത്തന്നെ നൂറിലധികം സോഡാ ഫാക്‌ടറികളാണു പ്രവര്‍ത്തിക്കുന്നത്‌. ഉടമസ്‌ഥരും ജീവനക്കാരും ഉള്‍പ്പെടെ ആയിരക്കണക്കിന്‌ ആളുകള്‍ ഈ രംഗത്തു പ്രവര്‍ത്തിച്ചുവരുന്നു. സര്‍ക്കാര്‍ തലത്തില്‍ പകരം സംവിധാനം ഏര്‍പ്പെടുത്തി സോഡാ വ്യവസായം സംരക്ഷണിക്കണമെന്ന്‌ ആവശ്യമുയര്‍ന്നിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.51 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW