Sunday, February 17, 2019 Last Updated 21 Min 31 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

വനത്തില്‍ പിടിയാനയുടെ ജഡം കണ്ടെത്തി

uploads/news/2018/09/245899/3.jpg

നേര്യമംഗലം: കുട്ടമ്പുഴ നേര്യമംഗലം ഫോറസ്‌റ്റ് റേഞ്ചിന്റെ അതിര്‍ത്തി പ്രദേശമായ വാളറ സ്‌റ്റേഷന്‍ പരിധിയായ ആവറു കുട്ടി ചപ്പാത്തിനടുത്ത്‌ വനത്തില്‍ ഉദ്ദേശം ഒമ്പത്‌ വയസ്‌ വരുന്ന പിടിയാനയെ ചരിഞ്ഞ നിലയില്‍ വനപാലകര്‍ കണ്ടെത്തി. ഡെപ്യൂട്ടി റേഞ്ചര്‍ (ഇന്‍ ചാര്‍ജ്‌) ടി.വി. മുരളിയുടെ നേത്യത്വത്തില്‍ ഡോ. അരുണ്‍ സി.എസ്‌., അസിസ്‌റ്റന്റ്‌ ഫോറസ്‌റ്റ് വെറ്റിനറി സര്‍ജന്‍ പോസ്‌റ്റ്മോര്‍ട്ടം നടത്തി. പിന്നീട്‌ വനത്തില്‍ വിറക്‌ കൂട്ടി ആനയെ ദഹിപ്പിച്ചു. പോസ്‌റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശ്വാസ കോശത്തിലുണ്ടായ അണുബാധയാണ്‌ മരണകാരണമെന്നാണു പ്രാഥമിക നിഗമനം. കൂടുതല്‍ വിശദ പരിശോധനക്കായി സാമ്പിളുകള്‍ റീജണല്‍ അനാലിറ്റിക്കല്‍ ലാബ്‌ പാലോട്‌ തിരുവനന്തപുരത്തിന്‌ അയച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW