Monday, September 24, 2018 Last Updated 55 Min 26 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

മദ്യപിച്ച്‌ വാഹനമോടിച്ച റിട്ട. എസ്‌.ഐ. കളമശേരി എസ്‌.ഐയെ മര്‍ദിച്ചു

കളമശേരി: മദ്യപിച്ച്‌ വാഹനമോടിച്ച്‌ അപകടം വരുത്തിയ റിട്ട. എസ്‌.ഐ. കളമശേരി പോലീസ്‌ സ്‌റ്റേഷനില്‍ എസ്‌.ഐയെ മര്‍ദിച്ചു. എസ്‌.ഐ. പ്രശാന്ത്‌ ക്ലിന്റിനാണു പരുക്കേറ്റത്‌. തിങ്കളാഴ്‌ച രാത്രി 12 നായിരുന്നു സംഭവം. കളമശേരി മെഡിക്കല്‍ കോളജ്‌ റോഡില്‍ എച്ച്‌.എം.ടി. സ്‌റ്റോപ്പിനു സമീപം റിട്ട. എസ്‌.ഐ. സുരേഷ്‌ ഓടിച്ചിരുന്ന കാര്‍ മറ്റൊരു പിക്കപ്പ്‌ വാനില്‍ ഇടിക്കുകയും സുരേഷ്‌ സമീപത്ത്‌ ഉണ്ടായവരോട്‌ വാക്കുതര്‍ക്കം ഉണ്ടാക്കുകയും ചെയ്‌തു. നാട്ടുകാര്‍ ഓടിക്കൂടുകയും ഇയാളെ വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കാന്‍ നാട്ടുകാരും പോലീസിനോടാവശ്യപ്പെട്ടു. സംഭവസ്‌ഥലത്തെത്തിയ കളമശേരി എസ്‌.ഐ. സുരേഷിനെ വൈദ്യപരിശോധനയ്‌ക്ക് ആശുപത്രിയില്‍ കൊണ്ടുപോവുകയും തിരിച്ച്‌ കളമശേരി പോലീസ്‌ സ്‌റ്റേഷനില്‍ കൊണ്ടുവരികയും ചെയ്‌തു .
ഇതേസമയം സ്‌റ്റേഷനില്‍ ഉണ്ടായിരുന്നവരുമായി സുരേഷ്‌ വാക്കുതര്‍ക്കം ഉണ്ടാകുകയും തട്ടി കയറുകയും ചെയ്‌തു. തുടര്‍ന്ന്‌ പ്രശ്‌നത്തില്‍ ഇടപെട്ട കളമശേരി എസ്‌.ഐയെ സുരേഷ്‌ മര്‍ദിക്കുകയായിരുന്നു. ആദ്യം പാറാവുകാരനേയും പിന്നീട്‌ മറ്റു പോലീസുകാരെയും തല്ലി. തടയാനെത്തിയ എസ്‌.ഐയുടെ കൈയ്‌ക്കും വയറിനും പരുക്കേറ്റു. പരുക്കേറ്റ എസ്‌.ഐ. കളമശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു. സുരേഷ്‌ കളമശേരി, ഏലൂര്‍ സ്‌റ്റേഷനുകളില്‍ ജോലി ചെയ്‌തിട്ടുണ്ട്‌.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW