Saturday, September 08, 2018 Last Updated 2 Min 14 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

നിരവധി കേസിലെ പ്രതി കര്‍ണാടകയില്‍ കൊലചെയ്യപ്പെട്ട നിലയില്‍

പെരുമ്പാവൂര്‍: സ്‌പിരിറ്റ്‌ കേസ്‌ ഉള്‍പ്പെടെ നിരവധി കേസുകളിലെ പ്രതിയായ പെരുമ്പാവൂര്‍ വലിയകുളം സ്വദേശി കര്‍ണാടകയില്‍ കൊല ചെയ്യപ്പെട്ട നിലയില്‍. പെരുമ്പാവൂര്‍ സ്വദേശിയുള്‍പ്പെടെ കൂടെയുണ്ടായിരുന്ന ഏഴുപേര്‍ ഒളിവില്‍.
വെങ്ങോല വലിയകുളം ചായാട്ടുവീട്ടില്‍ സോമന്‍ മകന്‍ ഉണ്ണിക്കുട്ടന്റെ (34) മൂന്നു ദിവസം പഴക്കമുള്ള മൃതദേഹമാണു കര്‍ണാടകയിലെ ഉപ്പനങ്ങാടി സ്‌റ്റേഷന്‍ പരിധിയിലെ പുഴയില്‍ കണ്ടെത്തിയത്‌.
കഴിഞ്ഞ രണ്ടിനാണ്‌ ഉണ്ണി പെരുമ്പാവൂരില്‍ നിന്നു പോയതെന്നു നാട്ടുകാര്‍ പറഞ്ഞു. പെരുമ്പാവൂര്‍ സ്വദേശികളുള്‍പ്പെടെയുള്ള സുഹൃത്തുക്കള്‍ കൂടെയുണ്ടായിരുന്നു.
മൃതദേഹത്തില്‍നിന്നു കിട്ടിയ ഡ്രൈവിങ്‌ ലൈസന്‍സില്‍നിന്നാണു കൊല ചെയ്യപ്പെട്ടത്‌ ഉണ്ണിയാണെന്ന നിഗമനത്തിലെത്തിയത്‌.
കര്‍ണാടക പോലീസ്‌ തിങ്കളാഴ്‌ച രാത്രി പെരുമ്പാവൂര്‍ പോലീസിനെ വിവരം അറിയിച്ചു. ദേഹത്ത്‌ വെട്ടേറ്റതും മര്‍ദിച്ചതുമായ പാടുകളുണ്ട്‌.
പുലര്‍ച്ചേ ആറോടെ മൃതദേഹം വീട്ടിലെത്തുമെന്നും തുടര്‍ന്ന്‌ പൊതുശ്‌മശാനത്തില്‍ സംസ്‌കരിക്കും.
കൊല ചെയ്യപ്പെട്ട ഡിങ്കന്‍ ഉണ്ണി എന്നറിയപ്പെടുന്ന ഉണ്ണിക്കുട്ടന്‌ അടിപിടി കേസുള്‍പ്പെടെ പെരുമ്പാവൂര്‍ പോലീസ്‌ സ്‌റ്റേഷനില്‍ അഞ്ചോളം കേസുകളും സ്‌പിരിറ്റ്‌ കടത്തുമായി ബന്ധപ്പെട്ട്‌ പെരുമ്പാവൂര്‍ എക്‌സൈസില്‍ ഒരു കേസും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. കാപ്പ നിയമത്തില്‍ ഉള്‍പ്പെടുത്തി അറസ്‌റ്റ് ചെയ്യാനിരിക്കെയാണു പ്രതി കൊല ചെയ്യപ്പെട്ടതെന്ന്‌ പെരുമ്പാവൂര്‍ പോലീസ്‌ പറഞ്ഞു.
മാതാവ്‌ ഉഷ. ഭാര്യ: പ്രിയ. മക്കള്‍: ശിവപ്രിയ, വിഷ്‌ണുപ്രിയ (സെന്റ്‌ മേരീസ്‌ ഹൈസ്‌കൂള്‍ തുരുത്തിപ്പിള്ളി വിദ്യാര്‍ഥിനികള്‍ ) ഗൗരി നന്ദ (സെന്റ്‌ മേരീസ്‌ യു.പി വിദ്യാര്‍ഥിനി).

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW