Tuesday, November 20, 2018 Last Updated 28 Min 6 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

ഹാര്‍ബര്‍ പാലത്തിന്റെ ശോചനീയാവസ്‌ഥ: ജലശയന സമരം നടത്തി

മട്ടാഞ്ചേരി: മുകള്‍ഭാഗം തകര്‍ന്ന്‌ കുണ്ടും, കുഴിയുമായി മാറിയ ഹാര്‍ബര്‍ പാലത്തില്‍ അപകടങ്ങള്‍ പതിവായി മാറിയിട്ടും തിരിഞ്ഞു നോക്കാത്ത അധികൃതരുടെ നടപടിയില്‍ പ്രതിഷേധിച്ച്‌ പാലത്തിനു താഴെ കായലില്‍ മൂന്ന്‌ മണിക്കൂര്‍ നീണ്ട ജലശയന സമരം നടത്തി.
ജനകീയ സമിതി കണ്‍വീനര്‍ എ. ജലാലാണ്‌ ഒറ്റയാള്‍ സമരം നടത്തിയത്‌.
രണ്ടു വര്‍ഷം മുന്‍പ്‌ ഡൊമനിക്‌ പ്രസന്റേഷന്‍ എം.എല്‍.എയായിരിക്കെയാണ്‌ പാലം 70 ലക്ഷം രൂപ ചിലവഴിച്ച്‌ പുനര്‍നിര്‍മ്മിച്ചത്‌. നിര്‍മ്മാണോദ്‌ഘാടനം കഴിഞ്ഞ്‌ പിറ്റേദിവസം തന്നെ പാലത്തില്‍ കുഴികള്‍ രൂപപെട്ടിരുന്നു. നിര്‍മ്മാണത്തിലെ അപാകതകളെ കുറിച്ച്‌ അന്നുതന്നെ ആരോപണവും ഉയര്‍ന്നിരുന്നു. കുഴികള്‍ ഉപായത്തില്‍ അടച്ചാണ്‌ അന്ന്‌ അധികൃതര്‍ തലയൂരിയത്‌ .പാലത്തിന്റെ മധ്യഭാഗത്ത്‌ ഇരുമ്പു ഷീറ്റ്‌ വിരിച്ച്‌ അതിനു മുകളില്‍ ടാറിങ്‌ നടത്തിയതും വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ബ്രിട്ടിഷ്‌ ഹാര്‍ബര്‍ എന്‍ജിനീയര്‍ സര്‍ റോബര്‍ട്ട്‌ ബ്രിസ്‌റ്റോയുടെ എന്‍ജിനീയറിങ്‌ മികവിന്റെ ദൃഷ്‌ടാന്തമായി ചൂണ്ടി കാട്ടിയിരുന്ന പാലത്തിന്റെ അശാസ്‌ത്രീയമായ പുനര്‍നിര്‍മ്മാണം നാട്ടുകാരുടെ ഏറെ വിമര്‍ശനത്തിനാണ്‌ വഴിയൊരുക്കിയിരുന്നത്‌.
മഴ തുടങ്ങും മുന്‍പ്‌ തന്നെ പാലത്തിന്റെ ശോച്യാവസ്‌ഥ പരിഹരിക്കണമെന്ന്‌ വിവിധ സംഘടനകള്‍ അധികൃതരോട്‌ ആവശ്യപ്പെട്ടിരുന്നെങ്കിലും ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ ചെവികൊണ്ടില്ല.
രാതികാലങ്ങളില്‍ പാലത്തിലെ കുഴികളില്‍ ഇരുചക്രവാഹനയാത്രികര്‍ വീണ്‌ അനുദിനം അപകടങ്ങള്‍ പതിവായിരിക്കയാണ്‌. ഇതേ തുടര്‍ന്നാണ്‌ ജലാല്‍ ഒറ്റയാള്‍ സമരം നടത്തിയത്‌. എം.എം.സലീം, എം.എ.അഷറഫ്‌ എന്നിവര്‍ സംസാരിച്ചു.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW