Tuesday, November 13, 2018 Last Updated 18 Min 10 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

പനങ്ങാട്‌ ക്ഷേത്ര പരിസരത്ത്‌ മാലിന്യം തള്ളിയവര്‍ പിടിയില്‍

മരട്‌: ക്ഷേത്ര പരിസരത്തും മറ്റുമായി മാലിന്യം നിക്ഷേപിച്ച്‌ കടന്ന്‌ കളഞ്ഞ വിരുതന്‍മാര്‍ പിടിയിലായി. പനങ്ങാട്‌ കാമോത്തും പരിസരത്തും ഹോട്ടല്‍ മാലിന്യം തള്ളിയത്‌ നാട്ടുകാര്‍ തന്നെയെന്ന്‌ ഹെല്‍ത്ത്‌ ഇന്‍സ്‌പെക്‌ടര്‍മാരുടെ പരിശോധനയില്‍ കണ്ടെത്തി.
നാട്ടുകാരായ ഇവരെ കൊണ്ടു തന്നെ മാലിന്യം നീക്കം ചെയ്യിച്ച അധികൃതര്‍ നിയമ നടപടിയും എടുത്തു. കുമ്പളം പഞ്ചായത്ത്‌ 11-ാം വാര്‍ഡിലെ കാമോത്ത്‌ ക്ഷേത്രത്തിനു പടിഞ്ഞാറു വശത്തെ പറമ്പ്‌, മാത്താളില്‍റോഡ്‌, നാലാം വാര്‍ഡിലെ തെങ്ങും പറമ്പില്‍ റോഡ്‌ എന്നിവിടങ്ങളില്‍ തള്ളിയ മാലിന്യമാണ്‌ അധികൃതര്‍ ഇന്നലെ നീക്കം ചെയ്യിച്ചത്‌. പനങ്ങാട്‌ സ്വദേശികളായ മൂന്നു
പേര്‍ക്കെതിരെ ഇക്കാര്യത്തില്‍ നടപടി ആവശ്യപ്പെട്ട്‌ പനങ്ങാട്‌ പിഎച്‌സി ഹെല്‍ത്‌ ഇന്‍സ്‌പെക്‌ടര്‍ പഞ്ചായത്തില്‍ റിപ്പോര്‍ട്ട്‌ നല്‍കി.
ഇവര്‍ക്കെതിരെ നിയമ നടപടി ഉണ്ടാകുമെന്നും അധികൃതര്‍ പറഞ്ഞു. ഹോട്ടല്‍ മാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ കരാര്‍ എടുത്തിട്ടുള്ള നാട്ടുകാരായ യുവാക്കളാണ്‌ പണി സ്വന്തം നാട്ടുകാര്‍ക്ക്‌ തന്നെ കൊടുത്തത്‌.അറിയാതെ ചെയ്‌തു പോയി, മാപ്പ്‌ നല്‍കണമെന്നാണ്‌ ഇവര്‍ ഉദ്യോഗസ്‌ഥരോട്‌ പറഞ്ഞത്‌.ഹെല്‍ത്‌ ഇന്‍സ്‌പെക്‌ടര്‍ എം.വി. സാബു, ജെഎച്‌ഐമാരായ കെ.ഡി. ദീപക്‌, പി.ആര്‍. പ്രസാദ്‌ എന്നിവര്‍ ഇന്നലെ രാവിലെ തന്നെ സ്‌ഥലത്തെത്തി നടപടി എടുത്തു.
പാതയോരത്തു നിന്നുപൂര്‍ണമായും നീക്കം ചെയ്‌ത മാലിന്യം കരാര്‍ എടുത്തവരുടെ പറമ്പില്‍ കുഴിച്ചു മൂടി.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW