Wednesday, November 21, 2018 Last Updated 56 Min 48 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.50 AM

പ്രളയം: മത്സ്യബന്ധന മേഖലക്ക്‌ 63.21 കോടിയുടെ നാശനഷ്‌ടം

കൊച്ചി: ജില്ലയിലെ പ്രളയബാധിത മേഖലകളില്‍ മത്സ്യത്തൊഴിലാളികള്‍ക്കും മത്സ്യകര്‍ഷകര്‍ക്കും പ്രാഥമിക കണക്കെടുപ്പില്‍ 63,20,72,988 രൂപയുടെ നഷ്‌ടം.
ബോട്ടുകള്‍ക്കും വള്ളങ്ങള്‍ക്കും കേടുപാട്‌ സംഭവിച്ചതിനാല്‍ പലര്‍ക്കും മത്സ്യബന്ധനത്തിനു പോകാന്‍ പറ്റാത്ത അവസ്‌ഥയാണ്‌. മത്സ്യബന്ധന മേഖലയിലെ നാശനഷ്‌ട കണക്ക്‌ എറണാകുളം ഡെപ്യൂട്ടി ഡയറക്‌ടറുടെ ഓഫീസ്‌ മുഖേനയാണ്‌ ശേഖരിക്കുന്നത്‌.
പ്രധാനമായും പുത്തന്‍വേലിക്കര, കടമക്കുടി, ചേന്ദമംഗലം, കൊച്ചുതുരുത്ത്‌, കോട്ടയില്‍ കോവിലകം, കൂനമ്മാവ്‌, തട്ടാംപടി, വെള്ളോട്ടുപുറം, പട്ടണം, ഏഴിക്കര, ചിറ്റാറ്റുകര, ഏലൂര്‍, അയിരൂര്‍ വടക്കേക്കര, ആലങ്ങാട്‌, കൊങ്ങോര്‍പ്പിള്ളി, എടയാര്‍, മുപ്പത്തടം, പാനായിക്കുളം, മേത്തല, മാഞ്ഞാലി, നീറിക്കോട്‌, തുരുത്തിപ്പുറം, മൂത്തകുന്നം, ചെറായി, കുഞ്ഞിത്തൈ, കൂട്ടുകാട്‌, ചക്കമശേരി, വടക്കുംപുറം, പാലിയംതുരുത്ത്‌, കരിമ്പാടം, കുമാരമംഗലം, കുത്തിയതോട്‌, പഴമ്പിള്ളിത്തുരുത്ത്‌, ഗോതുരുത്ത്‌, കോട്ടയില്‍, തെക്കുംപുറം എന്നീ പ്രദേശങ്ങളിലെയും മറ്റ്‌ ഉള്‍നാടന്‍ പ്രദേശങ്ങളിലെയും മത്സ്യത്തൊഴിലാളികളേയും മത്സ്യകര്‍ഷകരേയുമാണ്‌ പ്രളയം പ്രതികൂലമായി ബാധിച്ചത്‌. പല മത്സ്യകര്‍ഷകരുടെ ഫാമുകളും കൂടുകൃഷികളും പൂര്‍ണമായും ഭാഗീകമായും നശിച്ചിട്ടുണ്ട്‌.
മത്സ്യത്തൊഴിലാളികളുടെ 126 വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. 5,06,75,000 രൂപയുടെ നാശനഷ്‌ടമാണ്‌ കണക്കാക്കിയിരിക്കുന്നത്‌. 239 വീടുകള്‍ ഭാഗീകമായി തകര്‍ന്ന്‌ 9,27,20,000 രൂപയുടെ നാശനഷ്‌ടമുണ്ടായി. 368 വീടുകളിലായി 2599750 രൂപയുടെ വീട്ടുപകരണങ്ങള്‍ക്ക്‌ നാശനഷ്‌ടം സംഭവിച്ചു. 41 വള്ളത്തിനും ചെറുവഞ്ചികള്‍ക്കുമായി 380000 രൂപയുടെ നാശനഷ്‌ടവും ഉണ്ടായി.
നൂറോളം ലൈസന്‍സുള്ള വലകള്‍ക്കും മറ്റു ചെറുവലകള്‍ക്കുമായി 1253500 രൂപയുടെ നഷ്‌ടം വന്നിട്ടുണ്ട്‌. ലൈസന്‍സില്ലാത്ത 148 വലകള്‍ക്ക്‌ 1184000 രൂപയുടെ നഷ്‌ടവും ഉണ്ടായി. എന്‍ജിന്‍ തകര്‍ന്ന ഒരു ബോട്ടിന്‌ പതിനായിരം രൂപയുടെ നാശനഷ്‌ടവും സംഭവിച്ചു.
പ്രളയത്തില്‍ ജില്ലാ ഭരണകൂടത്തിന്റെ നിര്‍ദേശപ്രകാരം 250 മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളുമാണ്‌ രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടത്‌. ഫിഷറീസ്‌ മേഖലാ ഡപ്യൂട്ടി ഡയറക്‌ടര്‍ എസ്‌. മഹേഷിന്റെയും എസ്‌. ശര്‍മ എം.എല്‍.എയുടെയും നേതൃത്വത്തിലാണ്‌ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്‌.
കാളമുക്ക്‌, ചെല്ലാനം ഹാര്‍ബറുകളില്‍ നിന്നും കരജലമാര്‍ഗങ്ങളിലുടെയാണ്‌ പ്രളയമേഖലകളിലേക്ക്‌ ബോട്ടുകളും വള്ളങ്ങളും എത്തിച്ചത്‌. കാളമുക്ക്‌ ഹാര്‍ബര്‍ കേന്ദ്രീകരിച്ചായിരുന്നു ഫിഷറീസ്‌ വകുപ്പിന്റെ രക്ഷാപ്രവര്‍ത്തനങ്ങള്‍.
ഏകദേശം 25,184 പേരെയാണ്‌ മത്സ്യത്തൊഴിലാളികള്‍ സുരക്ഷിതസ്‌ഥാനങ്ങളിലേക്ക്‌ മാറ്റിപ്പാര്‍പ്പിച്ചത്‌. രക്ഷാപ്രവര്‍ത്തനത്തിന്‌ ചെല്ലാനം, ഞാറയ്‌ക്കല്‍, വൈപ്പിന്‍, എളങ്കുന്നപ്പുഴ, പള്ളിപ്പുറം, നായരമ്പലം എന്നീ പ്രദേശങ്ങളില്‍ നിന്നും 879 മത്സ്യത്തൊഴിലാളികള്‍ പങ്കെടുത്തു.

Ads by Google
Advertisement
Wednesday 05 Sep 2018 12.50 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW