Monday, November 19, 2018 Last Updated 21 Min 22 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

സഞ്ചരിക്കുന്ന റേഷന്‍കട ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു

uploads/news/2018/09/245890/4.jpg

ആലപ്പുഴ: കുട്ടനാട്ടിലെ കൈനകരിയിലേക്കുള്ള സഞ്ചരിക്കുന്ന റേഷന്‍കട ഭക്ഷ്യമന്ത്രി പി.തിലോത്തമന്‍ ഫ്‌ളാഗ്‌ ഓഫ്‌ ചെയ്‌തു. മഹാപ്രളയത്തില്‍ കുട്ടനാട്ടിലെ മുഴുവന്‍ റേഷന്‍ കടകളും വെള്ളത്തില്‍ മുങ്ങിയ സാഹചര്യത്തിലാണ്‌ പുതിയ സംവിധാനം.
കൈനകരിയില്‍ രണ്ടു ബോട്ടുകളിലായി മൂന്നു റേഷന്‍കടകള്‍ ആണ്‌ പ്രവര്‍ത്തിപ്പിക്കുക. ഇ-പോസ്‌് മെഷീനിലൂടെ 88% കുടുംബങ്ങളില്‍ റേഷന്‍ എത്തിക്കാന്‍ കഴിഞ്ഞതായി മന്ത്രി പറഞ്ഞു പ്രളയബാധിത പ്രദേശങ്ങളില്‍ സൗജന്യ റേഷനു പുറമേ അഞ്ചുകിലോ അരി കൂടി നല്‍കുന്നുണ്ട്‌. കഴിഞ്ഞമാസത്തെ റേഷന്‍ വിതരണത്തിന്‌ എട്ടുവരെ സമയം നീട്ടിയിട്ടുണ്ട്‌. ആവശ്യമെങ്കില്‍ ഇനിയും നീട്ടിനല്‍കും.
കുട്ടനാട്ടില്‍ ഭക്ഷ്യക്ഷാമമില്ല. എല്ലാ ദുരിതബാധിത പ്രദേശത്തും ഫലപ്രദമായി ധാന്യവിതരണം നടക്കുന്നുണ്ട.്‌ മുങ്ങിയ റേഷന്‍ കടകളിലെ മോശമായ ധാന്യങ്ങള്‍ നിയമപ്രകാരം നശിപ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കി. റേഷന്‍ കാര്‍ഡ്‌ നഷ്‌ടപ്പെട്ടവര്‍ക്കും മൊബൈല്‍ നമ്പര്‍ നല്‍കിയാല്‍ മൊബൈല്‍ റേഷന്‍ കടയില്‍നിന്ന്‌ റേഷന്‍ വാങ്ങാം.
കുട്ടനാട്ടിലെ 12 മാവേലി സേ്‌റ്റാറുകളും വെള്ളത്തിലായ സാഹചര്യത്തില്‍ രണ്ടു സഞ്ചരിക്കുന്ന മാവേലി സ്‌റ്റോറുകള്‍ കൂടി ആരംഭിച്ചതായി മന്ത്രി പറഞ്ഞു. സബ്‌ കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജ, ജില്ലാ സപ്ലൈ ഓഫീസര്‍ ഹരിപ്രസാദ്‌ ബന്ധപ്പെട്ട ഉദ്യോഗസ്‌ഥരും ജനപ്രതിനിധികളും പങ്കെടുത്തു. പാണ്ടിച്ചേരി ജെട്ടി, കുട്ടമംഗലം, ചാവറ ഭവന്‍, ഭജനമഠം, വില്ലുവാര്‍ഡ്‌, പട്ടേല്‍ ജട്ടി എന്നിവടങ്ങളിലാണ്‌ റേഷന്‍ വിതരണം.

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW