Wednesday, September 05, 2018 Last Updated 1 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

ശുചീകരണത്തിന്‌ ഉപകരണങ്ങളുമായി എന്‍ജിനീയറിങ്‌ വിദ്യാര്‍ഥി സംഘം

uploads/news/2018/09/245889/3.jpg

ആലപ്പുഴ: കാര്‍മല്‍ എന്‍ജിനീയറിങ്‌ കോളജിലെ ഒരു സംഘം മെക്കാനിക്കല്‍ എന്‍ജിനീയറിങ്‌ വിദ്യാര്‍ഥികളും കോളജിലെ എന്‍.എസ്‌.എസ്‌. യൂണിറ്റും ചേര്‍ന്നു പ്രളയ മേഖലകളിലെ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി മനുഷ്യ നിയന്ത്രണത്തിലുള്ള ഒരു ഉപകരണം വികസിപ്പിച്ചെടുത്തു. ഒരേസമയം ചെളികോരി നീക്കുകയും തുടച്ച്‌ വൃത്തിയാക്കുകയും ചെയ്യാന്‍ കഴിയുന്നതാണ്‌ ഈ ഉപകരണം.
പ്രായോഗിക തലങ്ങളില്‍ മനുഷ്യനുതകും വിധം ഉപകരണങ്ങളും ചിന്തകളുമുണ്ടാകണമെന്ന ഫാ. മാത്യു അറക്കളത്തിന്റെ അഭിപ്രായം മുന്‍നിര്‍ത്തി ദുരിതമേഖല നേരിടുന്ന ഏറ്റവും ഗുരുതരമായ വിഷയം ശുചീകരണമാണ്‌ എന്ന തിരിച്ചറിവാണു കുട്ടികളെ ഈ പ്രവര്‍ത്തിയിലേക്ക്‌ നയിച്ചത്‌.
അഖില്‍ ബാബു, അമല്‍ എസ്‌, അനന്തകൃഷ്‌ണന്‍.ആര്‍, നന്ദു അനില്‍കുമാര്‍, ജോസ്‌ബിന്‍ ജോണി തുടങ്ങിയ മൂന്നാംവര്‍ഷ വിദ്യാര്‍ഥികളും അസിസ്‌റ്റന്റ്‌ ഫ്രസറും എന്‍.എസ്‌.എസ്‌ പ്രോഗ്രാം ഓഫീസറുമായ വി.ജി. വിവേകിന്റെ നേതൃത്വത്തിലാണ്‌ ഈ സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്‌. കോളജ്‌ ഡയറക്‌ടര്‍ ഫാ. ബിജോ മറ്റപ്പള്ളി പ്രോത്സാഹനമായി ഒപ്പമുണ്ടായിരുന്നു. കോളജ്‌ എന്‍.എസ്‌.എസ്‌ യൂണിറ്റിന്റെ നേതൃത്വത്തില്‍ കൈനകരിയില്‍ നടത്തുന്ന ശുചീകരണങ്ങള്‍ക്കായി ഉപകരണം എന്‍.എസ്‌.എസ്‌ അസോസിയേറ്റ്‌ പ്രോഗ്രാം ഓഫീസര്‍മാരായ ശ്രീജയ്‌ക്കും അമലിനും കൈമാറി.

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW