Friday, September 14, 2018 Last Updated 0 Min 36 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

വാഹനമില്ല; കെ.എസ്‌.ഇ.ബി. ഓഫീസിന്റെ പ്രവര്‍ത്തനം താളം തെറ്റുന്നു

പൂച്ചാക്കല്‍: കെ.എസ്‌.സി.ബി ഇലക്ര്‌ടിക്കല്‍ സെക്ഷന്‍ ഓഫീസില്‍ വാഹനമില്ലാത്തത്‌ ജീവനക്കാരെയേയും ഉപഭോക്‌താക്കളെയും വലയ്‌ക്കുന്നു. വടുതല മുതല്‍ പള്ളിപ്പുറം എഞ്ചിനീയറിങ്‌ കോളജ്‌ വരെയുള്ള മേഖലയാണ്‌ സെക്ഷന്‍ ഓഫീസിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നത്‌.
വാഹനത്തിന്റെ അഭാവം മൂലം വൈദ്യുതി ലൈനിലെ തകരാര്‍ പരിഹരിക്കുന്നതിനും അറ്റകുറ്റ പണികള്‍ യഥാസമയം പൂര്‍ത്തിയാക്കാനും വിവിധ പ്രദേശങ്ങളില്‍ ജീവനക്കാര്‍ക്ക്‌ എത്തിപ്പെടാന്‍ കഴിയാത്ത സ്‌ഥിതിയാണ്‌. ഇതുമൂലം ഉപഭോക്‌താക്കളാണ്‌ പ്രതിസന്ധിയിലായത്‌.
പ്രകൃതി ദുരന്തങ്ങളും ലൈനുകള്‍ പൊട്ടുകയും ചെയ്യുന്ന സാഹചര്യത്തില്‍ അപകടമൊഴിവാക്കാന്‍ യഥാസമയം എത്തിപ്പെടാന്‍ ജീവനക്കാര്‍ക്ക്‌ കഴിയാത്തത്‌ നിരന്തരം അപകടങ്ങള്‍ക്കും വൈദ്യുതി തകരാര്‍ പതിവാകുന്നതിനും കാരണമാകുകയാണ്‌. വൃക്ഷങ്ങളും മറ്റും വീഴുന്നത്‌ അറിയിക്കാന്‍ ഓഫീസിലേക്ക്‌ വിളിക്കുമ്പോള്‍ വാഹനമില്ലെന്നുള്ള മറുപടിയാണ്‌ ലഭിക്കുന്നതെന്ന്‌ നാട്ടുകാര്‍ പറയുന്നത്‌.
അടിയന്തര ഘട്ടങ്ങളില്‍ ലൈന്‍മാന്‍മാരും ഉദ്യോഗസ്‌ഥരും ഓട്ടോറിക്ഷകളും മറ്റ്‌ വാഹനങ്ങളും വിളിച്ചാണ്‌ തകരാര്‍ പരിഹരിക്കാന്‍ പോകുന്നത്‌. ചില ഉദ്യോഗസ്‌ഥര്‍ സ്വന്തം വാഹനങ്ങളും ഉപയോഗിക്കുന്നുണ്ട്‌.
ഇതിനായി സ്വന്തം പോക്കറ്റില്‍ നിന്ന്‌ പണം ചെലവാക്കേണ്ടി വരുന്നതായും രാത്രികാലങ്ങളിലെ യാത്ര ദുഷ്‌കരമാണെന്നുമാണ്‌ ജീവനക്കാര്‍ പറയുന്നത്‌. ഇഴജന്തുക്കളുടേയും നായ്‌ക്കളുടേയും ശല്യം രൂക്ഷമായതിനാല്‍ രാത്രികാലങ്ങളില്‍ ജീവനക്കാര്‍ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിക്കാന്‍ ഭയപ്പെടുകയാണ്‌.
അടിയന്തരമായി വാഹനം അനുവദിച്ച്‌ ഉപഭോക്‌താക്കളുടേയും ജീവനക്കാരുടേയും ബുദ്ധിമു

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW