Friday, November 16, 2018 Last Updated 14 Min 58 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

അമ്പലപ്പുഴ-തിരുവല്ല സംസ്‌ഥാന പാതയില്‍ യാത്രാ ക്ലേശം രൂക്ഷം

എടത്വാ: കെ.എസ്‌.ആര്‍.ടി.സി. ബസ്‌ സര്‍വീസ്‌ കുറഞ്ഞു. അമ്പലപ്പുഴ- തിരുവല്ല സംസ്‌ഥാന പാതയില്‍ യാത്രാക്ലേശം രൂക്ഷം. ഡിപ്പോകളിലെ ഇന്ധന ക്ഷാമവും, ബസുകളുടെ അറ്റകുറ്റപ്പണിയുമാണു സര്‍വീസിനെ ബാധിച്ചത്‌. എടത്വാ ഡിപ്പോയില്‍നിന്ന്‌ പത്തോളം ഷെഡ്യൂളുകള്‍ നിലച്ചിരുന്നു.
സര്‍വീസ്‌ കുറഞ്ഞതോടെ അമ്പലപ്പുഴ- തിരുവല്ല സംസ്‌ഥാന പാതയിലും, എ.സി. റോഡുമായി ബന്ധിപ്പിക്കുന്ന ലിങ്ക്‌ പാതയിലും, എടത്വാ വീയപുരം റോഡിലും സര്‍വീസുകള്‍ ചുരുങ്ങി. ആഴ്‌ചകളുടെ ഇടവേളയ്‌ക്കുശേഷം തിങ്കളാഴ്‌ച സ്‌കൂള്‍ തുറന്നെങ്കിലും വിദ്യാര്‍ഥികള്‍ കടുത്തദുരിതം അനുഭവിക്കേണ്ടി വന്നു. യാത്രക്കാരെ കുത്തി നിറച്ചെത്തുന്ന ബസുകള്‍ വിദ്യാര്‍ഥികളെ കയറ്റാത്തതുമൂലം പെണ്‍കുട്ടികള്‍ പോലും ഏറെ വൈകിയാണു വീടുകളില്‍ എത്തിയത്‌.
ഇന്നലെയും ഇതേ അവസ്‌ഥ തുടര്‍ന്നിരുന്നു. കുട്ടികളെ തേടി മാതാപിതാക്കള്‍ എത്തിയ സംഭവവും നിരവധിയാണ്‌. ആലപ്പുഴ, തിരുവല്ല ഡിപ്പോയില്‍ നിന്നുള്ള സര്‍വീസാണ്‌ സംസ്‌ഥാന പാതയില്‍ ഏകാശ്വാസമായത്‌. എടത്വാ ഡിപ്പോയില്‍നിന്ന്‌ എല്ലാ സര്‍വീസും പുനരാരംഭിക്കണമെങ്കില്‍ ദിവസങ്ങള്‍ എടുക്കുമെന്നാണു സൂചന. വെള്ളപ്പൊക്കത്തെ തുടര്‍ന്ന്‌ ഡിപ്പോ അരയോളം വെള്ളത്തില്‍ മുങ്ങിയിരുന്നു.

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW