Wednesday, September 05, 2018 Last Updated 0 Min 29 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Sep 2018 12.49 AM

ഇന്ന്‌ അധ്യാപക ദിനം അധ്യാപകനും സാമൂഹിക പ്രതിബദ്ധതയും

ശാസ്‌ത്രത്തിന്റേയും സാങ്കേതിക വിദ്യയുടെയും വിപ്ലവകരമായ വളര്‍ച്ചയിലൂടെ ജീവിതവുമായി ബന്ധപ്പെട്ട എല്ലാറ്റിന്റേയും നിര്‍വചനവും പ്രസക്‌തിയും മാറി വരുന്ന ഒരു കാലഘട്ടത്തിലാണ്‌ നാമിന്ന്‌ ജീവിച്ചിരിക്കുന്നത്‌. വിദ്യയും വിദ്യാഭ്യാസവുംഅധ്യാപകനും വിദ്യാര്‍ഥിയും പഠനവും പരീക്ഷയും പരീക്ഷാ ഫലവും എല്ലാം ഇതിലുള്‍പ്പെടും. വേദേതിഹാസ കാലഘട്ടങ്ങളില്‍ വിദ്യ ആത്മജ്‌ഞാനമായിരുന്നു. ഇന്ന്‌ വിവര സാങ്കേതിക വിദ്യയാണ്‌. വിദ്യാഭ്യാസം സംസ്‌കൃത പഠനവും
സംസ്‌കൃത ശാസ്‌ത്രഗ്രന്ഥങ്ങളുടെ അധ്യയനവുമായിരുന്നു. അധ്യാപകന്‍ ആചാര്യനും ഗുരുവും പുരോഹിതനുമൊക്കെയായിരുന്നു. ഇന്നു വിദ്യാര്‍ഥികളുടെ ഇടയിലെ വലിയ വിദ്യാര്‍ഥിയും പഠിക്കാനുള്ള സഹായിയുമാണ്‌ അധ്യാപകന്‍. കാക ദൃഷ്‌ടിയും ബകദ്ധ്യാനവും അല്‍പാഹാരവും ജീര്‍ണ വസ്‌ത്രവും ലക്ഷണങ്ങളും അലങ്കാരങ്ങളുമാക്കിയിരുന്ന വിദ്യാര്‍ഥി ഇന്നു വിദ്യാഭ്യാസം അവകാശമായി കണക്കാക്കുന്നു.
വിദ്യാര്‍ഥി പഠിതാവായി മാറി. പരീക്ഷയുടെ സ്‌ഥാനത്ത്‌ മൂല്യനിര്‍ണയവും മാര്‍ക്കിന്‌ പകരം മൂല്യവും വിജയത്തിനു തുല്യമായി ഗ്രേഡിങും മാറ്റങ്ങളായി വന്നിരിക്കുന്നു. സര്‍വോപരി വിദ്യാഭ്യാസ ലക്ഷ്യവും നിര്‍വചന മാറ്റത്തിനു വിധേയമായിരിക്കുന്നു.നന്നായി പഠിക്കാനുള്ള പ്രായോഗിക നിര്‍ദേശങ്ങള്‍ നല്‍കുന്നതിനു മുമ്പ്‌ വിദ്യാഭ്യാസത്തിന്റേയും പഠനത്തിന്റെ അത്യന്താധുനികലക്ഷ്യം നിര്‍വചനം എന്നിവ മനസില്‍ കാണേണ്ടതുണ്ട്‌. ജീവിതത്തിന്റെ ഉന്നതവും മെച്ചപ്പെട്ടതുമായ ഗുണമേന്മ നേടാന്‍വേണ്ടിയുള്ള മനുഷ്യ ശക്‌തിയുടെ വിനിയോഗ പ്രക്രിയയാണ്‌ ഇന്നു വിദ്യാഭ്യാസം. പഠനം എന്നാല്‍ ഗുണമേന്മ വര്‍ധിപ്പിക്കുക എന്ന പ്രക്രിയയാണ്‌. ഗുണമേന്മയില്‍ പ്രാപ്‌തി നിലവാരവും തുല്യതയും ഉള്‍പ്പെടുന്നു.
എല്ലാ കുട്ടികള്‍ക്കും പ്രാപ്‌തികള്‍ ആര്‍ജിക്കാനും ഗുണമേന്മ നേടാനും അവസരം നല്‍കുമ്പോള്‍ അത്‌ തുല്യതയാകും. തുല്യത കൂടിയാലെ വിദ്യാഭ്യാസത്തിന്റെ ഗുണമേന്മയാകുകയുള്ളൂ. ആധുനിക വിദ്യാഭ്യാസ സമ്പ്രദായത്തില്‍ കരിക്കുലത്തിനുളള പ്രാധാന്യം അനിഷേധ്യമാണ്‌. പാഠ്യപദ്ധതി തയാറാക്കുമ്പോള്‍ പല കാര്യങ്ങളും കണക്കിലെടുക്കേണ്ടതുണ്ട്‌. അവയിലേറ്റവും പ്രധാനപ്പെട്ടവ വിദ്യാര്‍ഥി, സമൂഹം, അറിവ്‌ എന്നിവയാണ്‌. വിദ്യാഭ്യാസംകൊണ്ട്‌ നേട്ടമുണ്ടാകുന്നത്‌ ഏത്‌ ഘടകങ്ങളാണ്‌. ആ ഘടകങ്ങളുടെ താല്‍പര്യം കണക്കിലെടുത്തായിരിക്കണം പാഠ്യ പദ്ധതി തയാറേക്കണ്ടത്‌. പഠിതാവിന്റെ പ്രായം, മാനസിക വളര്‍ച്ച, താല്‍പര്യം, അഭിരുചി, ആവശ്യം തുടങ്ങിയവയ്‌ക്ക്‌ പാഠ്യ പദ്ധതി നിര്‍മാണത്തില്‍ മുന്‍ തൂക്കം നല്‍കേണ്ടിയിരിക്കുന്നു.

(രാജശേഖരന്‍ നായര്‍ റിട്ട. പ്രിന്‍സിപ്പല്‍, ദേശീയ സംസ്‌ഥാന അധ്യാപക അവാര്‍ഡ്‌ ജേതാവ്‌)

Ads by Google
Advertisement
Wednesday 05 Sep 2018 12.49 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW