Friday, April 19, 2019 Last Updated 3 Min 47 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.56 AM

എലിപ്പനി മരണം ആവര്‍ത്തിക്കുന്നു ഭീതിയുടെ സാഹചര്യമില്ല; അതീവ ജാഗ്രത ആവശ്യം: മന്ത്രി

uploads/news/2018/09/245713/1_1.jpg

കോഴിക്കോട്‌: എലിപ്പനി മരണം ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ കോഴിക്കോട്‌ ജില്ല ഭീതിയില്‍. ഇന്നലെ ജില്ലയില്‍ മൂന്നു പേര്‍ കൂടി മരിച്ചു. കരന്നൂര്‍ സര്‍വീസ്‌ സഹകരണ ബാങ്ക്‌ ജീവനക്കാരന്‍ എരഞ്ഞിക്കല്‍ നെട്ടൂടി താഴത്ത്‌ അനില്‍ (54), വടകര തെക്കേപഴങ്കാവില്‍ നാരായണി അമ്മ(84), കല്ലായി അശ്വനി ഹൗസില്‍ രവി(59) എന്നിവരാണു മരിച്ചത്‌. പ്രളയത്തില്‍ അനിയുടെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വീടു വൃത്തിയാക്കിയപ്പോള്‍ രോഗബാധയുണ്ടായെന്നാണു കരുതുന്നത്‌. ഇന്നലെ എട്ട്‌ സംശയാസ്‌പദ കേസുകള്‍ കൂടി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ഇതോടെ സ്‌ഥിരീകരിച്ച കേസുകള്‍ 84 ഉം സംശയാസ്‌പദ കേസുകള്‍ 195 ഉം ആയി. പ്രത്യേക സാഹചര്യം കണക്കിലെടുത്ത്‌ ആരോഗ്യ മന്ത്രി കെ.കെ ശൈലജ ഇന്നലെ കോഴിക്കോട്‌ ആരോഗ്യവകുപ്പ്‌ ഉദ്യോഗസ്‌ഥരുടെ അടിയന്തര അവലോകന യോഗം ചേര്‍ന്നു. ജില്ലയില്‍ ഭീതിയുടെ സാഹചര്യമില്ലെന്നു യോഗ ശേഷം മന്ത്രി പറഞ്ഞു. എന്നാല്‍ അതീവ ജാഗ്രത ആവശ്യമാണ്‌. ഈര്‍പ്പമുളള മണ്ണിലും രോഗകാരിയായ ബാക്‌ടിരീയ ഉളളതിനാല്‍ മൂന്ന്‌ ആഴ്‌ച കൂടി എലിപ്പനിക്കെതിരകെ ജാഗ്രത പാലിക്കണം. രോഗം പടരാന്‍ സാധ്യതയുള്ള പ്രദേശത്തുള്ളവര്‍ നിര്‍ബന്ധമായും പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിച്ചിരിക്കണം. നിപ്പയെ സംഘടിതമായി നേരിട്ട ജില്ല മറ്റൊരു പ്രതിരോധ യജ്‌ഞത്തിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. സംസ്‌ഥാനത്തെ സാഹചര്യ്‌ത്തിനു വ്യത്യസ്‌ഥമായി കോഴിക്കോട്ട്‌ കൂടുതല്‍ എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട്‌ ചെയ്പ്പെയട്ട സാഹചര്യമുണ്ട്‌. ആഗസ്‌റ്റി 15 നു ശേഷം 187 എലിപ്പനി സംശയമുള്ളവരെയാണ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌. ഇതില്‍ 10 പേര്‍ മാരിച്ചു. എന്നാല്‍ എലിപ്പനിയാണെന്നു വ്യക്‌തമായത്‌ 84 കേസുകളിലായിരുന്നു. ഇതില്‍ ആറുപേരുടെ മരണമാണ്‌ എലിപ്പനിമൂലമാണെന്നു സ്‌ഥിരീകരിച്ചതെന്നു മന്ത്രി പറഞ്ഞു. ആഗസ്‌റ്റ് 15 മുതല്‍ കേരളത്തില്‍ 515 പേരെ എലിപ്പനി സംശയിച്ച്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ 196 പേര്‍ക്കു രോഗം സ്‌ഥിരീകരിക്കുകയും ഒമ്പതുപേര്‍മരിക്കുകയും ചെയ്‌തു.
സംസ്‌ഥാനം വലിയ പ്രളയത്തിനു വിധേയമായ ശേഷം പതിനായിരക്കണക്കിന്‌ ആള്‍ക്കാരാണ്‌ എലിപ്പനി പടരാന്‍ അനുയോജ്യമായ സാഹചര്യത്തില്‍ കഴിഞ്ഞത്‌. എന്നാല്‍ ഭയപ്പെട്ടതു പോലെ രോഗബാധ ഇല്ലാതിരിക്കാന്‍ പ്രതിരോധ നടപടിയിലൂടെ കഴിഞ്ഞു. പ്രതിരോധ മരുന്നുകള്‍ കഴിക്കാത്തതു മൂലവും ചികില്‍സ തേടാന്‍ വൈകിയതിനാലും ആന്തരീകാവയവങ്ങളെ ബാധിച്ചവരാണു മരണത്തിനിരയായത്‌. ഇപ്പോഴത്തെ സാഹചര്യത്തില്‍ താലൂക്ക്‌ ആശുപത്രികളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ഫലപ്രദമായ ചികില്‍സ ലഭ്യമാണ്‌. അത്യാസന്ന നിലയിലുള്ള രോഗികളെ മാത്രമേ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയേ്േണ്ടതുള്ളൂ എന്നും മന്ത്രി പറഞ്ഞു. മൂന്ന്‌ ആഴ്‌ചക്കാലം രോഗം പടരാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ഡോക്‌ടര്‍മാര്‍ നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കാനും മരുന്നുകള്‍ കൃത്യമായി കഴിക്കാനും രോഗികള്‍ തയ്യാറാവണം.
പ്രളയ ജലം വറ്റിയാല്‍ അവശേഷിക്കുന്ന വെള്ളക്കെട്ടുകളില്‍ കൊതുകുകള്‍ പെരുകുമ്പോള്‍ ഡങ്കിപ്പനിയായിരിക്കും ഇതിനു പിന്നീലെ വരാനുള്ളത്‌ അതിനാല്‍ കൊതുകിനെതിരെ ശക്‌തമായ ജാഗ്രത ആവശ്യമാണ്‌. ആവശ്യത്തിനുള്ള മരുന്നുകള്‍ സംസ്‌ഥാനത്ത്‌ ലഭ്യമാണ്‌. മരുന്നിന്റെ കുറവ്‌ എവിടെയെങ്കിലും ഉണ്ടെങ്കില്‍ കൃത്യസമയത്ത്‌ റിപ്പോര്‍ട്ട്‌ ചെയ്‌തില്ലെങ്കില്‍ കര്‍ശന നടപടിയുണ്ടാവുമെന്നും മന്ത്രിപറഞ്ഞു. എലിപ്പനി പ്രതിരോധമരുന്നിനെതിരെ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യജ പ്രചാരണം നടത്തുന്ന ജേക്കബ്‌ വടക്കുഞ്ചേരിക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട പോലീസ്‌ മേധാവിക്കു പരാി നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
എല്ലാ സര്‍ക്കാര്‍ ആശുപത്രികളിലേയും മെഡിക്കല്‍ ഓഫീസര്‍മാര്‍ സംബന്ധിച്ച അവലോകന യോഗത്തില്‍ ജില്ലിയില്‍ എലിപ്പനി നിയന്ത്രിക്കാന്‍ ചെയ്‌ത പ്രവര്‍ത്തനങ്ങള്‍ ഡി.എം.ഒ വിശദമാക്കി. പ്രളയ ബാധിത പ്രദേശങ്ങളെ ഏഴു മേഖലകളായിതിരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍ നടന്നത്‌. രോഗ പ്രതിരോധം, ശുചീകരണം, കൗണ്‍സലിങ്ങ്‌ എന്നിവ ആസൂത്രണം ചെയ്‌തു. ജില്ലാതല അവലോകന യോഗത്തില്‍ കാര്യങ്ങള്‍ വിശകലനം ചെയ്‌തു. മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ എലിപ്പനി സംശയമുള്ള രോഗികള്‍ ധാരളം എത്തിയതിനെ തുടര്‍ന്ന്‌ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കിയതായി യോഗത്തില്‍ വ്യക്‌തമാക്കി.തറയില്‍ കിടന്നിരുന്ന രോഗികളെയെല്ലാം വാര്‍ഡുകളിലേക്കു മാറ്റി.
ലോകത്തെവിടെയും വെള്ളപ്പൊക്കമുണ്ടായാല്‍ പ്രളയക്കെടുതിയില്‍ മരിക്കുന്നവരേക്കാള്‍ കൂടുതല്‍ പേര്‍ തുടര്‍ന്നുപൊട്ടിപ്പുറപ്പെടുന്ന പകര്‍ച്ചവ്യാധികളിലാണു മരിക്കാറുള്ളത്‌. ഈ ദുരന്തം മുന്‍കൂട്ടിക്കണ്ടുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണു കേരള സര്‍ക്കാര്‍ ചെയ്‌തതെന്നു മന്ത്രി യോഗത്തില്‍ വ്യക്‌തമാക്കി. വെള്ളം ഇറങ്ങിയ ശേഷമുള്ള മാലിന്യം രോഗം പടര്‍ത്താന്‍ സാധ്യതയുള്ളതാണ്‌. പനിബാധിച്ച്‌ ആശുപത്രിയില്‍ എത്തുന്ന ഒരു രോഗിയേയും അവഗണിക്കാന്‍ പാടില്ല. സാധാരണ എലിപ്പനിയുടെ ലക്ഷണങ്ങള്‍ ഇല്ലാതെയും എലിപ്പനി പ്രത്യക്ഷപ്പെടാമെന്നു മണിപ്പാല്‍ സെന്റര്‍ഫോര്‍ വൈറസ്‌ റിസര്‍ച്ചിലെ വിദഗ്‌ധന്‍ യോഗത്തില്‍ വിശദീകരിച്ചു. നനവുള്ള ശരീരത്തില്‍ തുളച്ചു കയറാന്‍ ശേഷിയുള്ളതാണ്‌ എലിപ്പനി ബാക്‌ടീരിയ.
ഹൃദയത്തെ നേരിട്ടു ബാധിക്കുന്നതിനാല്‍ വൃക്കയേയോ കരളിനെയോ ചിലപ്പോള്‍ ബാധിക്കില്ല. അത്തരം ഘട്ടങ്ങളില്‍ പരിശോധനകളിലൊന്നും ലക്ഷണങ്ങള്‍ കണ്ടെത്താന്‍ കഴിയാത്ത സാഹചര്യമുണട്‌്. അതിനാല്‍ ഏതു പനിരോഗിയേയും ജാഗ്രതയോടെ കൈകാര്യം ചെയ്യണമെന്നുയോഗം ചൂണ്ടിക്കാട്ടി. പ്രളയജലത്തില്‍ ഇറങ്ങിയ സന്നദ്ധ പ്രവര്‍ത്തകരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും എല്ലാം പ്രതിരോധ ഗുളിക കഴിക്കണം. താലൂക്ക്‌ ആശുപത്രിയില്‍ തന്നെ ഡോക്‌സി കോര്‍ണര്‍ ഉണ്ടാകണം. എലിപ്പനിയുടെ ലക്ഷണമുളള എല്ലാ പനിയും എലിപ്പനിയായി കരുത്തി ചികിത്സ നടത്തണം. ഓരോ ജീവനും വിലപ്പെട്ടതായി കരുതി പ്രവര്‍ത്തിക്കണം. പഞ്ചായത്ത്‌ വാര്‍ഡ്‌ തലത്തില്‍ ആരോഗ്യ സേനയുടെ പ്രവര്‍ത്തനം പുനഃസ്‌ഥാപിക്കണം. വെളളപ്പൊക്കം കുടൂതലുണ്ടാ യ പ്രദേശങ്ങളില്‍ പ്രത്യേകം ശ്രദ്ധ പുലര്‍ത്തണം. ജലജന്യരോഗങ്ങളായ കോളറയും മഞ്ഞപിത്തവും വരാതെയിരിക്കാനുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യവകുപ്പിന്റെ തീരുമാനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്ന ജീവനക്കാര്‍ക്കെതിരെ ശക്‌തമായ നടപടി സ്വീകരിക്കുമെന്ന മന്ത്രി പറഞ്ഞു.
കേന്ദ്ര സര്‍ക്കാറും ഇതര സംസ്‌ഥാന സര്‍ക്കാറുകളും കേരളത്തിന്റെ ആരോഗ്യ മേഖലയ്‌ക്ക് ശക്‌തമായി പിന്തുണയാണ്‌ നല്‍കുന്നത്‌. . യോഗത്തില്‍ എ. പ്രദീപ്‌കുമാര്‍ എം.എല്‍.എ, ഡി.എം.ഒ ഡോ.വി ജയശ്രീ, അഡീഷണല്‍ ഡി.എം.ഒ ആശാദേവി, മണിപ്പാല്‍ വൈറോളജി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഡയറക്‌ടര്‍ ഡോ. അരുണ്‍കുമാര്‍, മെഡിക്കല്‍ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ. വി.എ രാജേന്ദ്രന്‍, സബ്‌ കലക്‌ടര്‍ വി വിഘ്‌നേശ്വരി, എന്‍.എച്ച്‌.എം പ്രോഗ്രാം മാനേജര്‍ ഡോ. നവീണ്‍, ഹെല്‍ത്ത്‌ ഓഫീസര്‍ ഡോ.ആര്‍.എസ്‌ ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പി.എച്ച്‌.സി, സി.എച്ച്‌.സി മെഡിക്കല്‍ ഓഫീസര്‍മാര്‍, താലൂക്ക്‌ ജില്ലാ ആശുപത്രി സൂപ്രണ്ടുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Ads by Google
Advertisement
Tuesday 04 Sep 2018 12.56 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW