Tuesday, November 20, 2018 Last Updated 4 Min 14 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.55 AM

കാരുണ്യം ചൊരിഞ്ഞ്‌ ബസുടമകള്‍; ബക്കറ്റ്‌ നിറച്ച്‌ യാത്രക്കാര്‍

കോഴിക്കോട്‌: പ്രളയത്തില്‍ തകര്‍ന്ന സംസ്‌ഥാനത്തെ രക്ഷിക്കുന്നതിനുള്ള സര്‍ക്കാര്‍ യജ്‌ഞത്തില്‍ പങ്കു ചേര്‍ന്ന്‌ ബസുടമകളും. ഇന്നലെ ജില്ലയില്‍ ഓടിയ സ്വകാര്യ ബസുകളൂടെ വരുമാനമെല്ലാം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ്‌ നല്‍കിയത്‌. ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്കൊപ്പമാണെന്ന്‌ ബസുടമകളും ജീവനക്കാരും പ്രഖ്യാപിച്ചു.
ബസുകളില്‍ ഇന്നലെ ടിക്കറ്റ്‌ നല്‍കാതെയായിരുന്നു യാത്ര. ബസുടകമള്‍ നല്‍കിയ ചെറിയ ബക്കറ്റാണ്‌ പണസഞ്ചിയായി ഉപയോഗിച്ചത്‌. യാത്രക്കാര്‍ ബസ്‌ കൂലി ബക്കറ്റില്‍ നിക്ഷേപിക്കുകയായിരുന്നു. ആരും ബാക്കി ചോദിച്ചുവാങ്ങിയല്ല. ബസിനു മുകളില്‍ കരുണ്യയാത്ര എന്ന ബാനറും പോസ്‌റ്ററുകളുമായാണ്‌ ഇന്നലെ സര്‍വീസ്‌ നടത്തിയത്‌. ബക്കറ്റിലും കാരുണ്യയാത്ര എന്ന്‌ എഴുതിവച്ചിരുന്നു. സംസ്‌ഥാനത്തിന്റെ ദുരന്ത ചിത്രമറിയാവുന്ന യാത്രക്കാര്‍ കാരുണ്യയാത്രയില്‍ കൈയയച്ച്‌ സഹായിക്കുകയും ചെയ്‌തു.
പത്തുരൂപ മുതല്‍ മുകളിലേക്കുള്ള തുകയാണ്‌ യാത്രക്കാര്‍ നല്‍കിയത്‌.പത്തിനു പകരം നൂറു രൂപയും അഞ്ഞൂറു രൂപയും നല്‍കിയ യാത്രക്കാര്‍ ഉണ്ടെന്ന്‌ ബസ്‌ ജീവനക്കാര്‍ പറഞ്ഞു.യാത്രക്കാരെ ആരെയും കാര്യം പറഞ്ഞ്‌ ബോധ്യപ്പെടുത്തേണ്ടിവന്നില്ല. സാഹചര്യത്തിന്റെ ഗൗരവം കണക്കിലെടുത്ത്‌ യാത്രക്കാര്‍ പരമാവധി സഹകരിക്കുകയായിരുന്നു.ബസിന്റെ ഡീസലിനുള്ള തുക കഴച്ചുള്ള ബാക്കി തുകയാണ്‌ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുക.
ഓരോ ട്രിപ്പും കിട്ടുന്ന പണം പ്രത്യേകം മാറ്റിവച്ച്‌ മൊത്തം കലക്ഷനാണ്‌ എണ്ണിയത്‌. ജില്ലയിലെ സിറ്റി ബസുകളും ലൈന്‍ ബസുകളൂം യജ്‌ഞത്തില്‍ ഭാഗഭാക്കായി. സിറ്റി ബസുകള്‍ അടക്കം ആയിരത്തോളം ബസുകളാണ്‌ സഹായിക്കാനായി സര്‍വീസ്‌ നടത്തിയത്‌.കുറ്റ്യാടി, കൊയിലാണ്ടി റൂട്ടിലെ ബസുകള്‍ കഴിഞ്ഞ ദിവസങ്ങളില്‍ ഇത്തരത്തില്‍ ബക്കറ്റ്‌ പരിവ്‌ നട്‌തിയതിനാല്‍ ഇന്നലെ അവര്‍ ഈ ദൗത്യത്തിന്റെ ഭാഗമായിരുന്നില്ല.
ബസുടകമളൂടെ ദൗത്യത്തില്‍ ബസ്‌ സ്‌റ്റാന്‍ഡില്‍ ബസ്‌ പാര്‍ക്കു ചെയ്ുന്നതയിനു വാടക പരിക്കുന്ന കരാറുകാരനും പങ്കാളിയായി. പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ ഒരു ബസിനു 20 രൂപയാണ്‌ പാര്‍ക്കിംഗ്‌ ഫീസ്‌.
ഒരു ദിവസത്തെ കലക്ഷന്‍ പൂര്‍ണമായും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു നല്‍കുമെന്ന്‌ കരാറുകാരനായ കെ. സിറാജ്‌ പറഞ്ഞു.

Ads by Google
Advertisement
Tuesday 04 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW