Sunday, September 09, 2018 Last Updated 28 Min 21 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Sep 2018 12.55 AM

നാദാപും രജിസ്ര്‌റ്റാര്‍ ഓഫീസിന്‌ മറ്റൊരു പൂട്ട്‌, ജീവനക്കാരും ഓഫീസിലെത്തിയവരും ബുദ്ധിമുട്ടി

നാദാപുരം: സബ്ബ്‌ രജിസ്ര്‌റ്റാഫീസ്‌ മറ്റൊരു പൂട്ടിട്ട്‌ പൂട്ടിയത്‌ ജീവനക്കാരും ജനങ്ങളും വലഞ്ഞു. ശനിയാഴ്‌ച സാധാരണപോലെ ജീവനക്കാര്‍ പൂട്ടി പോയതാണ്‌. ഇന്നലെ രാവിലെ തുറക്കാന്‍ വന്നപ്പോഴാണ്‌ ഗേറ്റും ഓഫീസും മറ്റൊരു പൂട്ടിട്ട നിലയിലും കാണുന്നത്‌. ഇതോടെ ജീവനക്കാരും ഓഫീസ്‌ ആവശ്യത്തിനെത്തിയവരും ഗേറ്റിന്‌ പുറത്ത്‌ റോഡില്‍ കാത്തു നില്‍പ്പായി. ഒടുവില്‍ പത്തരയോടെ ഫയര്‍ഫോഴ്‌സ് എത്തിയാണ്‌ പൂട്ട്‌ പൊളിച്ച്‌ അകത്തു കടന്നത്‌.ഓഫീസ്‌ പ്രവര്‍ത്തനം 11 മണിയോടെയാണ്‌ തുടങ്ങിയത്‌. വിവരമറിഞ്ഞ്‌ പോലീസും സ്‌ഥലത്തെത്തിയിരുന്നു. ആരാണിതിന്‌ പിന്നിലെന്ന്‌ വ്യക്‌തമായിട്ടില്ല. രജിസ്ര്‌റ്റാരുടെ പരാതി പ്രകാരം നാദാപുരം പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌.

Ads by Google
Advertisement
Tuesday 04 Sep 2018 12.55 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW