കോഴിക്കോട്: രക്ഷാ പ്രവര്‍ത്തനത്തിന് പങ്കെടുത്ത മത്സ്യ തൊഴിലാളികളെ സംസ്ഥാന സര്‍ക്കാര്‍ ക്ഷണിച്ചു വരുത്തി അപമാനിച്ച നടപടി തെറ്റാണു എന്നു ബി. ജെ.പി സംസ്ഥാന പ്രസിഡന്റ് പി. എസ് ശ്രീധരന് പിള്ള. കോഴിക്കോട് ബി.ജെ.പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കടലിന്റെ മക്കള്‍ക്ക് ആദരം ചടങ്ങ് ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മത്സ്യ തൊഴിലാളികള്‍ ആരെയും ആദരത്തിനുവേണ്ടിയോ അംഗീകാരത്തിന് വേണ്ടിയോ അല്ല ദുരിതാശ്വാപ്രവര്ത്തനത്തില് പങ്കെടുത്തത്. തങ്ങളുടെ സഹോദരങ്ങളുടെ ജീവന് രക്ഷിക്കാന്‍ വേണ്ടി മാത്രമാണ്. ദുരന്തമുഖത് കടലോര മേഖലയുടെ വീര്യമാണ് കണ്ടത്. കുട്ടനാട്ടിലെ 29 പാട ശേഖരങ്ങളിലെ ജലം ഒരാഴ്ച കൊണ്ട് വറ്റിക്കും എന്ന ധനകാര്യ മന്ത്രിയുടെ പ്രസ്താവന വിഡ്ഢിത്തം ആണ് .
അത്യാധുനിക മെഷീന് ഉപയോഗിച്ച് ഒരു ദിവസം വറ്റിച്ചത് ഒരു പാട ശേഖരത്തിലെ 2 അടിയോളം ജലം മാത്രമാണ്.കുട്ടനാട്ടിലെ 29 പാട ശേഖരങ്ങള്‍ ഇത്തരത്തില്‍ ഒരാഴ്ചകൊണ്ടോ ഒരുമാസം കൊണ്ടോ ഉപയോഗ യോഗ്യമാകാന്‍ സാധിക്കില എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രം 2008ല്‍ കുട്ടനാടിന് നല്കിയ തുക കൃത്യമായ രീതിയില്‍ ഉപയോഗിച്ചിരുന്നെങ്കില്‍ ഇന്ന് ഈ ദുരവസ്ഥ കുട്ടനാടിനു ഉണ്ടാവില്ല എന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രളയത്തില്‍ രക്ഷാ പ്രവര്‍ത്തനം നടത്തിയ 160 ഓളം മല്‍സ്യത്തൊഴിലാളികളെ ചടങ്ങില്‍ ആദരിച്ചു.
ബി. ജെ. പി ജില്ലപ്രസിഡന്റ് ടി. പി ജയചന്ദ്രന് അധ്യക്ഷം വഹിച്ചു. ബി. ജെ. പി സംസഥാന സെക്രട്ടറി വി. കെ സജീവന്, നമ്പിടി നാരായണന്, ചേറ്റൂര്‍ ബാലകൃഷ്ണന്, അലി അക്ബര്‍, കെ. ഗംഗാധരന്, രജനീഷ് ബാബു, സി. കെ.ബാലകൃഷ്ണന് എന്നിവര്‍ പങ്കെടുത്തു.